കസ്തൂരി മഞ്ഞള്‍ വിളവെടുപ്പ് ഉത്സവം നടത്തി

By | Tuesday February 4th, 2020

SHARE NEWS

പേരാമ്പ്ര : ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം പെരുവണ്ണാമൂഴിയുടെ ആഭിമുഖ്യത്തില്‍ തിരുവള്ളൂരില്‍ കസ്തൂരിമഞ്ഞള്‍ പ്രദര്‍ശനകൃഷി വിളവെടുപ്പ് ഉത്സവം നടത്തി. തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഷൈമ പനിച്ചികണ്ടി വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു.

പരിപാടിയില്‍ പങ്കെടുത്ത കൃഷിക്കാര്‍ക്ക് കരുവേപ്പില തൈകള്‍, പ്രഗതി മഞ്ഞള്‍വിത്ത്, വേപ്പിന്‍ തൈകള്‍, എന്നിവ വിതരണം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഡിനേറ്റര്‍ പി. രാതാകൃഷ്ണന്‍ കസ്തൂരി മഞ്ഞളിന്റെ ഗുണം, പ്രത്യേകത കൃഷി രീതി എന്നിവമെക്കുറിച്ച് ക്ലാസെടുത്തു. തിരുവള്ളൂര്‍ കൃഷി ഓഫീസര്‍ എസ്.ഡി. അമല്‍ പ്രസംഗിച്ചു. നന്മ ആഗ്രോ സര്‍വ്വീസ് സെന്റര്‍ സെക്രട്ടറി ഇ. കൃഷ്ണന്‍ സ്വാഗതവും എം.പി. റിനീഷ് നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read