Categories
headlines

അമ്പരപ്പും ആകാംക്ഷയും നിറച്ച് മുത്തശ്ശിക്കഥകളിലെ ‘കള്ളന്‍ മറുത’

പേരാമ്പ്ര (2020 Oct 31) : മുത്തശ്ശിക്കഥകളിലൂടെ അമ്പരപ്പിക്കുന്നതും അവിശ്വസനീയമായതുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ എല്ലാവരുടെയും മനസ്സില്‍ ചേക്കേറാറുണ്ട്. ഒടിയനും, ചാത്തനും, യക്ഷിയുമൊക്കെ നാട്ടിലെ ഇടവഴികളില്‍ സൃഷ്ടിച്ചിരുന്നതെന്ന പേരില്‍ ഒട്ടേറെ വീരസാഹസിക കഥകള്‍ തലമുറകളിലൂടെ കൈമാറി എത്താറുണ്ട്.


അങ്ങനെ ഗ്രാമ പശ്ചാത്തലത്തില്‍ കേട്ടുകേള്‍വിയുള്ള മറുതയുടെ കഥയാണ് ഏഴര മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്. വെറും മറുതയല്ല, നാടിനെ വിറപ്പിച്ച മോഷ്ടാവ് ‘കള്ളന്‍ മറുത‘.

കാട്ടില്‍ മറഞ്ഞിരുന്ന് ആളുകളെ ഭയപ്പെടുത്തുന്ന കള്ളന്‍ മറുതയുടെ കഥകളുമായി ദാസന്‍ പെരുമണ്ണാനും സഹായി മണിയനും നാട്ടിലേക്ക് നടക്കുകയാണ്. കാട്ടിലെ കാവില്‍ നിന്നും തെയ്യക്കോലം കെട്ടിയാടി മടങ്ങുന്ന പെരുമണ്ണാനോട് ഭയത്തോടെയാണ് മണിയന്‍ മറുതയെക്കുറിച്ച് സംസാരിക്കുന്നത്.


പിന്നീട് പെരുമണ്ണാനും മണിയനും വഴിപിരിയുമ്പോള്‍ അവരുടെ സംസാരങ്ങളില്‍ നിറഞ്ഞ സാക്ഷാല്‍ കളളന്‍ മറുത പെരുമണ്ണാന് മുന്നില്‍ ചാടിവീഴുന്നു. പിന്നീട് നാടകീയമായ സംഭവങ്ങളിലൂടെ കള്ളന്‍ മറുത എന്ന ഹ്രസ്വചിത്രം വിസ്മയിപ്പിക്കുന്നു.

സിനിമാമേഖലയിലെ ഒട്ടേറെ പ്രമുഖ താരങ്ങള്‍ ഹ്രസ്വ ചിത്രത്തിന് അഭിനന്ദനവുമായി രംഗത്തെത്തി. സാരംഗി ക്രിയേഷന്‍സിന്റെ ബാനറില്‍ രജില്‍ കേസിയാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണത്തിലും ശബ്ദവിന്യാസത്തിലും ഉള്‍പ്പെടെ അത്രയേറെ സിനിമാറ്റിക് ആണ് കള്ളന്‍ മറുത.


തെയ്യത്തെ ആസ്പദമാക്കിയുള്ള ആശയത്തില്‍നിന്നാണ് കള്ളന്‍ മറുതയിലേക്കെത്തുന്നത്. ഇരുളിന്റെ പശ്ചാത്തലത്തിലുള്ള കഥയായതുകൊണ്ട് കള്ളന്‍ മറുതയ്ക്ക് രാവിന്റെ ദൃശ്യഭംഗി പകര്‍ന്നത് കളറിസ്റ്റായ പ്രഹ്‌ളാദ് പുത്തഞ്ചേരിയാണ്.

ചിത്രത്തില്‍ ദാസന്‍ പെരുവണ്ണാന്‍ എന്ന പ്രധാന കഥാപാത്രമായെത്തിയ അര്‍ജുന്‍ അജുവിന്റേത് തന്നെയാണ് കഥയും. വൈശാഖ്, ഷൈജു പേരാമ്പ്ര, ലക്ഷ്മി കോടേരി, തേജ ലക്ഷ്മി എന്നിവരാണ് അഭിനേതാക്കള്‍. ശരണ്‍ ശശിധരന്റേതാണ് ഛായാഗ്രഹണം, കട്ട്/ഗ്രാഫിക്‌സ്;വിപിന്‍ പിബിഎ, സൗണ്ട് എന്‍ജിനീയര്‍; അരുണ്‍, സാന്‍ഡിയാണ് സൗണ്ട് ഡിസൈന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീരാജ്, ചന്തു മേപ്പയൂരാണ് ക്രിയേറ്റിവ് ഹെഡ്.

Lots of amazing and incredible characters come to mind through grandma stories. Many heroic tales are passed down through the generations in the name of being created in the alleys of the country by Odian, Chathan and Yakshi.

Thus the seven-and-a-half minute long short film shares the story of Marutha heard in a rural setting. Not just Marutha, the thief ‘Marutha’ who shook the country.

Dasan Perumannan and Sahai Maniyan are walking home with stories of a thief hiding in the forest and scaring people. Maniyan talks about Marutha with fear to Perumannan, who is returning from the forest with a theyyakkolam.

Later, when Perumannan and Maniyan part ways, the real thief, full of their conversations, jumps in front of Marutha Perumannan. Later, the short film ‘Kallan Marutha’ surprises us with its dramatic events.

Many celebrities from the film industry came on stage to congratulate the short film. The short film is directed by Rajil Kesi under the banner of Sarangi Creations. Thief Marutha is so cinematic, including in cinematography and sound design.

The thief comes to Marutha from the idea of ​​Theyyam. Colorist Prahlad Puthenchery has given the night scene to the thief Marutha as the story is set against the backdrop of darkness.

The story is the same as that of Arjun Aju who played the lead role of Dasan Peruvannan in the film. Starring Vaishakh, Shaiju Perambra, Lakshmi Koderi and Teja Lakshmi. Photography, Cut / Graphics by Vipin PBA, Sound Engineer by Sharan Sasidharan; Sound design by Arun and Sandy. Production Controller Sreeraj and Chandu Meppayoor are the Creative Heads.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS