Categories
headlines

ഓണക്കാലത്തെ വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും; പൊതുവിപണിയില്‍ പരിശോധന നടത്തി

പേരാമ്പ്ര: ഓണക്കാലത്ത് പൊതുവിപണിയില്‍ ഉണ്ടായേക്കാവുന്ന അനിയന്ത്രിതമായ വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയുന്നതിനായി കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം വിവിധ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തി.


കൊയിലാണ്ടി താലൂക്കിലെ ഉള്ള്യേരി, ബാലുശേരി ഭാഗങ്ങളിലെ പച്ചക്കറി, പലവ്യഞ്ജന, സൂപ്പര്‍ മാര്‍ക്കറ്റുകളിലും ബേക്കറികളിലും മത്സ്യ മാംസ വിതരണ ശാലകളിലുമാണ് പരിശോധന നടത്തിയത്.

വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും അമിത വില ഈടാക്കുന്നതുമായി ശ്രദ്ധയില്‍പ്പെട്ട സ്ഥാപന ഉടമകള്‍ക്ക് എതിരെ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കുന്നതാണ്.


വരും ദിവസങ്ങളില്‍ പരിശോധന തുടരുന്നതാണ്. പരിശോധനക്ക് അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ എസ്. മുരഹരക്കുറുപ്പ് നേതൃത്വം നല്കി.

പരിശോധനയില്‍ റേഷനിംഗ് ഇന്‍സ്പക്ടര്‍മാരായ ടി.പി. രമേശന്‍, കെ. സുരേഷ്,  ജി.എസ്. ബിനി, ജ്യോതി ബസു എന്നിവര്‍ പങ്കെടുത്തു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP