പേരാമ്പ്രക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനം കോവിഡ് പരിശോധന നടത്തിയ 86 പേര്‍ക്കും ഫലം നെഗറ്റീവ്

By | Tuesday August 11th, 2020

SHARE NEWS

പേരാമ്പ്ര (2020 Aug 11): പേരാമ്പ്രയില്‍ പട്ടണത്തോട് ചേര്‍ന്ന് ഒരു വീട്ടില്‍ ഉറവിടമറിയാതെ മൂന്ന് പേര്‍ക്കും തുടര്‍ന്ന് ഇതേ വാര്‍ഡില്‍ തന്നെ ആശുപത്രി ജീവനക്കാരനും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍ന്ന് ഈ വാര്‍ഡും പേരാമ്പ്ര പട്ടണവും കണ്ടെയിന്‍മെന്റ് സോണാവുകയും ചെയ്ത തുടര്‍ന്ന് എട്ടു കേസുകളും റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനം.

പരിശോധന നടത്തിയ 86 പേരുടെയും ഫലം നെഗറ്റീവ്. ഒരു വീട്ടില്‍ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങളുമായി സമ്പര്‍ക്കമുണ്ടായതായി കരുതുന്നവര്‍ ഉള്‍പ്പെടെയുള്ളവരുടെ പരിശോധന ഫലമാണ് ഇന്ന് പുറത്ത് വന്നത്.

ആരാധനാലയവുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ സമ്പര്‍ക്ക സാധ്യതയുള്ളതായി അധികൃതരുടെ നഗമനം. ഇവര്‍ ഉള്‍പ്പെടെ കോവിഡ് സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കമുള്ള 86 പേരുടെ ആന്റിജന്‍ പരിശോധഫലം നെഗറ്റീവ് ആയതോടെ സമൂഹ വ്യാപനമുണ്ടാവുമോ എന്ന ആശങ്കക്ക് അല്പം ആശ്വാസമായി.

ഇതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അടഞ്ഞു കിടക്കുന്ന പേരാമ്പ്ര പട്ടണം തിരിച്ചു വരവിന്റെ പാതയിലേക്ക്. പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ ബുധനാഴ്ച അണുനശീകരണം നടത്താന്‍ ഗ്രാമപഞ്ചായത്ത് വ്യാപാരികള്‍ക്ക് നിര്‍ദേശം നലകിയിട്ടുണ്ട്.

പട്ടണവും ഒന്ന്, ആറ്, പന്ത്രണ്ട്, പതിനാറ്, പതിനേഴ് വാര്‍ഡുകളിലെ പ്രദേശങ്ങള്‍ നിലവില്‍ കണ്ടെയിന്‍മെന്റ് സോണാണ്. പേരാമ്പ്ര പട്ടണത്തെ നിലവിലെ സാഹചരയത്തില്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി തരാന്‍ ജില്ല കലക്ടര്‍ക്ക് ഇന്ന് അപേക്ഷ നല്‍കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. റീന അറിയിച്ചു.

പേരാമ്പ്രയിലെയും സമീപ പ്രദേശങ്ങളിലുള്ള 73 പേരെ ഇന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കിയിട്ടുണ്ട്. ഇവരുടെ പരിശോധന ഫലം അടുത്ത ദിവസം പുറത്ത് വരും.

Today is a day of relief for Perambra, where three people went to a house near the town of Perambra without knowing the source, and a hospital employee in the same ward reported Kovid 19 and then the ward and the town of Perambra, which reported eight cases.

The results of all the 86 people tested were negative. Three people in a household have been diagnosed with the disease, including those believed to have been in contact with their families.

Authorities believe there may be more contact with the shrine. Concerns about the spread of the disease were allayed when the antigen test results of 86 people, including those with whom Kovid confirmed confirmation, were negative.

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read