വൃത്തിഹീനമായി പ്രവര്‍ത്തിച്ച കള്ള്ഷാപ്പ് പുട്ടിച്ചു

By | Saturday July 4th, 2020

SHARE NEWS

പേരാമ്പ്ര (July 04): പേരാമ്പ്രയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍
പ്രവര്‍ത്തിച്ചു വന്നിരുന്ന കള്ള്ഷാപ്പ് പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ പുട്ടിച്ചു. മാര്‍ക്കറ്റ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഷാപ്പാണ് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതരെത്തി പൂട്ടിയത്.

കാലപ്പഴക്കമുള്ള കെട്ടിടം ഇടിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. ഷാപ്പിന്റെ പരിസരം മഴവെള്ളം കെട്ടി നില്‍ക്കുകയാണ്. ശുചിമുറിയുടെ അഴുക്ക് പൈപ്പ്‌പൊട്ടി മലിന ജലം കെട്ടിനില്‍ക്കുന്ന ഈ വെള്ളത്തില്‍ കലരുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നതായി നാട്ടുകാര്‍ പറഞ്ഞു.

ഡങ്കുപനിയും കോവിഡ് പോലുള്ള മഹാമാരിയും പടര്‍ന്ന് പിടിക്കുന്ന ഈ സമയത്ത് ഇവിടുത്തെ മലിനജലം പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിന് കാരണമാവുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇതിനെ തുടര്‍ന്നാണ് അവര്‍ പരാതി നല്‍കിയത്.

പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അതിലേക്ക് ഷാപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. 15 ാളം തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായ ഷാപ്പാണ് അടഞ്ഞു കിടക്കുന്നത്.

ToddyShop  Panchayat health department officials have put up a dirty work in Perambra. The shop was closed in the market premises and locals were forced to shut down authorities.

The outdated building is in a dilapidated condition. The shop’s premises are covered with rain water. Locals said that the dirt of the Shimkimuri mixed with the contaminated water in the pipe bin and the odor was bad.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read