Categories
headlines

രക്തസാക്ഷികള്‍ക്കും മുന്‍ഗാമികള്‍ക്കും പ്രണാമമര്‍പ്പിച്ച് ടി.പി. പത്രിക സമര്‍പ്പിക്കും

പേരാമ്പ്ര : രക്തസാക്ഷികളുടെയും അന്തരിച്ച സിപിഐ എം നേതാക്കളുടെയും സ്മാരകങ്ങളിലെത്തി പ്രണാമമര്‍പ്പിച്ച് പേരാമ്പ്രയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മന്ത്രി ടി പി രാമകൃഷ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് കോഴിക്കോടിന് പുറപ്പെട്ടു.


കാലത്ത് ഏഴു മണിക്ക് പന്തിരിക്കര ആവടുക്കയില്‍ ആദ്യ കാല പാര്‍ട്ടി നേതാവ് കെ.എം കണ്ണന്‍ മാസ്റ്റര്‍ സ്മാരകത്തിലും, തുടര്‍ന്ന് സിപിഐ എം നേതാവും പേരാമ്പ്ര മുന്‍ എംഎല്‍എയുമായിരുന്ന വി.വി. ദക്ഷിണാ മൂര്‍ത്തിയുടെ സ്മൃതി മണ്ഡപം,

മേപ്പയ്യൂരില്‍ രക്തസാക്ഷികളായ
ഉണ്ണര, അമ്മദ് മാസ്റ്റര്‍, എടത്തില്‍ ഇബ്രാഹിം എന്നിവരുടെ സ്മൃതി മണ്ഡപത്തിലും ഒമ്പതു മണിക്ക് അഞ്ചാം പീടിക കെ. ചോയി രക്തസാക്ഷി സ്മാരകത്തിലും അഭിവാദനങ്ങളര്‍പ്പിച്ച ശേഷമാണ് പത്രിക സമര്‍പ്പണത്തിന് കോഴിക്കോടിന് പുറപ്പെട്ടത്.


സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസില്‍ എത്തി അവിടെ നിന്നാണ് നേതാക്കള്‍ക്കൊപ്പം 11 മണിയോടെ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പത്രിക സമര്‍പ്പിക്കുക. വരണാധികാരിയായ ഡിഎല്‍ഒ യുടെ മുന്നിലാണ് പത്രികാ സമര്‍പ്പണം നടത്തുക.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP