Categories
headlines

ടിപിആര്‍ നിരക്ക് കൂടുതല്‍; നിയന്ത്രണം കര്‍ശനമാക്കി കൂത്താളി ഗ്രാമപഞ്ചായത്ത്

പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്തില്‍ ടിപിആര്‍ 15 ശതമാനത്തില്‍ കൂടി സി കാറ്റഗറിയായി തുടരുന്നതിനാല്‍ കൂടുതലായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.


കോവിഡ്-19 പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് താഴെ പറയുന്ന തീരുമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഭക്ഷ്യ വസ്തുക്കളും മരുന്നുകളും ഉള്‍പ്പെയുള്ളവ വില്‍പന നടത്തുന്ന എല്ലാ സ്ഥാപനങ്ങളും രാവിലെ 7.00 മണി മുതല്‍ വൈകുന്നേരം 5.00 മണി വരെയും മറ്റ് കടകള്‍ വെള്ളിയാഴ്ച്ച മാത്രം 7.00 മണി മുതല്‍ വൈകു 5.00 മണി വരെയും തുറന്ന് പ്രവര്‍ത്തിക്കാം.


ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ 7.00 മണിമുതല്‍ വൈകിട്ട് 5.00 മണിവരെ പാര്‍സല്‍ ഡെലിവറി സംവിധാനം നടപ്പിലാക്കാവുന്നതാണ്. ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല.

കല്ല്യാണങ്ങളും മറ്റ് അനുബദ്ധ ചടങ്ങുകള്‍ക്കും കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത പക്ഷം രജിസ്ട്രേഷന്‍ നടപടി തടഞ്ഞ്വെക്കു ന്നതായിരിക്കും. പഞ്ചായത്ത് പരിധിയില്‍ ഓട്ടോ ടാക്സി സര്‍വ്വീസുകള്‍ പാടുള്ളതല്ല എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP