Categories
headlines

വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ടിപിയുടെ പ്രചാരണം


പേരാമ്പ്ര: പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ വികസന നേട്ടങ്ങളും പേരാമ്പ്ര മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും എണ്ണിപ്പറഞ്ഞാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.പി. രാമകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നത്.


ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിത്തോട് മേഖലയിലെ വീടുകളില്‍ വോട്ടഭ്യര്‍ഥിച്ചു കൊണ്ടാണ് ടി.പി. രാമകൃഷ്ണന്‍ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.

കാര്‍ഷിക മേഖലയായ പൂഴിത്തോട്ടിലെ വോട്ടര്‍മാര്‍ വന്യജീവിശല്യം അടക്കമുള്ള കാര്‍ഷിക മേഖലയിലെ ആശങ്കകള്‍ അദ്ദേഹത്തോട് പങ്കുവെച്ചു. തുടര്‍ന്ന് പൂഴിത്തോട് സംഘടിപ്പിച്ച സ്വീകരണത്തില്‍ സംസാരിച്ചു.


ചെമ്പനോട, കൂവപ്പൊയില്‍, പാറത്തറമുക്ക്, നരിനട, ചെമ്പ്ര, മുടിയന്‍ചാല്‍, ആവടുക്ക, കോക്കാട്, കുളപ്പറമ്പ്, പുറക്കിലേരിമല, കല്ലൂര്‍ക്കാവ് എന്നിവിടങ്ങളിലും ആവേശകരമായ സ്വീകരണം ഒരുക്കിയിരുന്നു.

മുന്‍ എംഎല്‍എ കെ. കുഞ്ഞമ്മദ്‌ന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിച്ച ആട്ടോത്ത് താഴെ പാലത്തിനു സമീപം സംഘടിപ്പിച്ച സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു.


സ്വീകരണത്തിന് ശേഷം നാട്ടുകാരോടൊപ്പം പാലത്തിലൂടെ കാല്‍നടയായി സഞ്ചരിച്ചു വാഹനത്തില്‍ കയറിയാണ് അദ്ദേഹം പുറവൂരിലെ സ്വീകരണസ്ഥലത്തേക്ക് യാത്രയായത്.

പുറവൂരിന് ശേഷം മുതുവണ്ണാച്ച, കുളക്കണ്ടം, ജാനാകിവയല്‍, തരിപ്പിലോട്, വടക്കുമ്പാട്, കൂനിയോട്, കുയിമ്പില്‍, പി.സി.മുക്ക്, പാറക്കടവ്, ചെറിയകുമ്പളം, കൈതേരിമുക്ക്, തോട്ടത്താങ്കണ്ടി, കടിയങ്ങാട് എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച സ്വീകരണ യോഗങ്ങളിലും ടി.പി. രാമകൃഷ്ണന്‍ പങ്കെടുത്തു സംസാരിച്ചു.

മുന്‍ എംഎല്‍എ കെ.കുഞ്ഞമ്മദ്, എല്‍ഡിഎഫ് നേതാക്കളായ എം. കുഞ്ഞമ്മദ്, എ.കെ. ബാലന്‍, കെ.വി. കുഞ്ഞിക്കണ്ണന്‍, പ്രവീണ് കുമാര്‍ , കെ.കുഞ്ഞിരാമന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, യൂസഫ് കോത്രത്ത്, കെ.കെ. ഭാസ്‌കരന്‍, എന്‍സിപി നേതാവ് പി.കെ.എം. ബാലകൃഷ്ണന്‍, കുഞ്ഞിരാമനുണ്ണി, അര്‍ജുന്‍ മോഹന്‍, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ തുടങ്ങിയവര്‍ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്തു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP