Categories
headlines

പേരാമ്പ്ര പട്ടണത്തില്‍ പാതയോര പാര്‍ക്കിംഗ് ഒഴിവാക്കി പൊലീസ്, പ്രതിഷേധവുമായി വ്യാപാരികളും രാഷ്ട്രീയ പാര്‍ട്ടികളും

പേരാമ്പ്ര : പട്ടണത്തില്‍ അശാസ്ത്രീയമായി റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ നോപാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ച് പേരാമ്പ്ര പൊലീസ്. കഴിഞ്ഞ ദിവസം പ്രധാന ജഗ്ഷനുകളിലും പോക്കറ്റ് റോഡുകളിലേക്ക് കടക്കുന്ന ഭാഗങ്ങളിലും ഡിവൈഡറുകള്‍ സ്ഥാപിച്ചിരുന്നു.


ഇന്ന് പട്ടണത്തില്‍ റോഡിന്റെ ഒരു വശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ച് കൊണ്ട് ബോര്‍ഡുകളും സ്ഥാപിച്ചു. ഇതിനെതിരെയാണ് വ്യാപാരികളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നത്. പട്ടണത്തിലെ ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്ന് പൊലീസ് അറിയിച്ചു.

പട്ടണത്തില്‍ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌ക്കരണം അശാസ്ത്രീയമാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയും യൂത്ത് ലീഗും പട്ടണത്തില്‍ പ്രകടനം നടത്തി.


വ്യാപാരി പ്രകടനത്തിന് ആര്‍.കെ. മൂസ്സ, ഒ.പി മുഹമ്മദ്, ജയകൃഷ്ണന്‍ നോവ, ഷരീഫ് ചീക്കിലോട്, എന്‍.പി. വിധു, സാജിദ് ഊരാളത്ത്, മുസ്തഫ പാരഡൈസ്, സന്ദീപന്‍ കോരങ്കണ്ടി, മുഹമ്മദ് കിംഗ്‌സ്, പത്മിനി ബാലന്‍, ജലജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

യൂത്ത് ലീഗ് പ്രകടനത്തിന് ആര്‍.കെ മുഹമ്മദ്, സലിം മിലാസ്, സി.കെ. ഹാഫിസ്, നഹാസ്, ആര്‍.എം നിഷാദ്, അമീര്‍ വല്ലാത്ത, കെ.പി റസാഖ്, റഫീഖ് ചോയലത്ത്, മുനീബ് കക്കാട്, ഷൈറസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാര്‍ക്കിംഗിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ബാബു തത്തക്കാടന്‍ അധ്യക്ഷത വഹിച്ചു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP