ഗതാഗതമന്ത്രി സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ട സ്‌ക്കൂട്ടറുകളില്‍ ഇടിച്ചു

By | Sunday November 10th, 2019

SHARE NEWS

മേപ്പയ്യൂര്‍ : ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ സഞ്ചരിച്ച കേരള സ്റ്റേറ്റ് 145ാം നമ്പര്‍ കാര്‍ നടുവണ്ണൂര്‍- ഇരിങ്ങത്ത് റോഡില്‍ മേപ്പയ്യൂര്‍ പഞ്ചായത്തിലെ ചാവട്ട് പള്ളിക്ക് സമീപം വെച്ച് നിര്‍ത്തിയിട്ട മൂന്ന് സ്‌കൂട്ടറുകള്‍ക്ക് ഇടിച്ചു.

മണിയൂരില്‍ ഒരു പരിപടിയില്‍ പങ്കെടുക്കാന്‍ മപാവുകയായിരുന്നു മന്ത്രി. ചാവട്ട് ഇസ് ലാഹുല്‍ മുസ്‌ലിമീന്‍ മദ്രസാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാവട്ട്പള്ളി അങ്കണത്തില്‍ നടത്തപ്പെടുന്ന നബിദിന ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നവരുടെ സ്‌കൂട്ടറുകളാണ് തട്ടി കേടുപാടുകള്‍ വരുത്തിയത്.

ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം നടന്നത്. കൊഴുക്കല്ലൂര്‍ കൊമ്മിലേരി നൗഷാദിന്റെ പേരിലുള്ള കെഎല്‍ 56 എന്‍ 1017 സ്‌ക്കൂട്ടറിനാണ് സാരമായ കേടപറ്റിയത്. ഈസമയത്ത് ആളുകള്‍ അടുത്തില്ലാത്തതിനാലാണ് വന്‍ അപകടം ഒഴിവായത്. ഡ്രൈവറുടെ ജാഗ്രതക്കുറവാണ് അപകട കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അപകട ശേഷം മന്ത്രി പോലീസ് വാഹനത്തില്‍ മണിയൂരിലെ പരിപാടിയില്‍ സംബന്ധിക്കാന്‍ യാത്രയായി . മേപ്പയ്യൂര്‍ പോലീസ് സംഭവസ്ഥലം സന്ദര്‍ശിക്കുകയും മന്ത്രി വാഹനം മേപ്പയ്യൂര്‍ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read