Categories
headlines

ആദിവാസി വനിതകളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കാന്‍ വനമിത്ര

പേരാമ്പ്ര : ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുത്ത 50 ആദിവാസി വനിതകള്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന പശു തൊഴുത്തും കറവപശു വിതരണവും നാളെ.


വനമിത്ര പദ്ധതിയുടെ രണ്ടാം ഘട്ടം എന്ന നിലയില്‍ നടത്തുന്ന പദ്ധതി പട്ടിക വര്‍ഗ വികസന വകുപ്പിന്റെ സഹായത്തോടെ കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷനാണ് നടപ്പിലാക്കുന്നത്.

നാളെ രാവിലെ 12 മണിക്ക് മുതുകാട് വച്ച് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും. തൊഴില്‍ നൈപുണ്യ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.


തുടര്‍ന്ന് ഹോര്‍ട്ടികോര്‍പ്പിന്റെ സഹകരണത്തോടെ നടത്തിയ തേനിച്ച പരിശീലനം പൂര്‍ത്തിയാക്കിയ ആദിവാസി വനിതകള്‍ക്ക് ഒരാള്‍ക്ക് 5 എന്ന തോതില്‍ തേനിച്ചക്കൂട് വിതരണവും നടത്തും. ഈ പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിതാവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.

കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ് സലീഖ പദ്ധതി വിശദീകരണം ചെയ്യും.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP