പി ശങ്കരന് പേരാമ്പ്രയുടെ യാത്രാമൊഴി

By | Wednesday February 26th, 2020

SHARE NEWS

പേരാമ്പ്ര: അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ അഡ്വ. പി ശങ്കരന് പേരാമ്പ്രയുടെ യാത്രാമൊഴി. വൈകീട്ട് 5.30 ഓടെ വിലാപയാത്രയായി മൃതദേഹം പേരാമ്പ്രയിലെത്തിച്ചു. പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് ഓഫിസില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദീഖ്, ജനറല്‍ സെക്രട്ടറിമാരായ കെ. പ്രവീണ്‍കുമാര്‍, പി.എം നിയാസ്, എന്‍. സുബ്രഹ്മണ്യന്‍, എം.കെ. രാഘവന്‍ എംപി,

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന, വൈസ് പ്രസിഡന്റ് കെ.പി ഗംഗാധരന്‍ നമ്പ്യാര്‍, ജില്ലാപഞ്ചായത്ത് അംഗം എ.കെ ബാലന്‍, അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, ടി.കെ ഇബ്രാഹിം, സി.പി.എ അസീസ്, കെ.കെ നാരായണന്‍, കെ. ബാലനാരായണന്‍, വി.എം. ചന്ദ്രന്‍, സത്യന്‍ കടിയങ്ങാട്, രാജന്‍ മരുതേരി, മുനീര്‍ എരവത്ത്. പി. വാസു, കെ.കെ വിനോദന്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ അന്തിമോപചാര മര്‍പ്പിച്ചു.

തുടര്‍ന്ന് മൃതദേഹം കടിയങ്ങാട് പുതിയോട്ടില്‍ വസതിയിലേക്ക് കൊണ്ടുപോയി. അവിടെയും നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. നാെള കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read