കാട്ടുപോത്തിനെ കൊന്നു ഇറച്ചി വീതം വെച്ചു തിന്ന സംഭവം രണ്ടു പേര്‍ കൂടി പിടിയില്‍

By | Friday September 14th, 2018

SHARE NEWS

പേരാമ്പ്ര: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടുപോത്തിനെ കൊന്നു ഇറച്ചി വീതം വെച്ചു തിന്ന പ്രതികളെന്നു സംശയിക്കുന്ന രണ്ടു പേര്‍ കൂടി പിടിയില്‍.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് സ്വദേശികളായ സജി എന്ന സെബാസ്റ്റ്യന്‍ (48), കുട്ടന്‍ എന്ന സുനില്‍ (38) എന്നിവരെയാണ് വനം വകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ജില്ലയിലെ ആറളം ഫാം മേഖലയില്‍ നിന്നാണ് ഇവര്‍ വനംവകുപ്പധികൃതരുടെ പിടിയിലാവുന്നത്.

പെരുവണ്ണായി റെയിഞ്ചര്‍ ടി. റഹീസ് അറസ്റ്റു ചെയ്തു പയ്യോളി കോടതിയില്‍ ഹാജരാക്കി ഇവരെ റിമാന്റ് ചെയ്തു. കേസിലെ മറ്റ് പ്രതികള്‍ക്കായ് അനേആഷണം നടക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read