ഉടലാഴം – ശരീരത്തിന്റെ രാഷ്ട്രീയം സംവാദം സംഘടിപ്പിച്ചു

By | Tuesday December 3rd, 2019

SHARE NEWS

പേരാമ്പ്ര : വിമെന്‍സ് എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ ഉണ്ണികൃഷ്ണന്‍ ആവള അണിയിച്ചൊരുക്കിയ ഉടലാഴം എന്ന ചിത്രത്തെ ആസ്പദമാക്കി ശരീരത്തിലെ രാ്ഷട്രീയം എന്ന വിഷയത്തില്‍ പേരാമ്പ്ര മേഴ്‌സി കോളെജില്‍ സംവാദം സംഘടിപ്പിച്ചു. മോഹന്‍ലാല്‍ നായകനായ ഫോട്ടോഗ്രാഫറിലൂടെ 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാന അവാര്‍ഡ് നേടിയ മണി രണ്ടാമത് അഭിനയിക്കുന്ന ചിത്രമാണ് ഉടലാഴം.

14ാം വയസില്‍ വിവാഹിതനായ ആദിവാസി ബാലന്‍ വിവാഹശേഷം തന്റെ ശരീരത്തിലെ അസ്വാഭാവികതകള്‍ തിരിച്ചറിയുന്നതും അയാള്‍ നേരിടുന്ന പ്രതിസന്ധികളുമാണ് ഉടലാഴത്തിന്റെ ഇതിവൃത്തം. പെണ്ണിന്റെ മനസും ആണിന്റെ ശരീരവുമായി ജീവിക്കുന്ന ഗുളികന്‍ എന്ന കഥാപാത്രത്തെയാണ് മണി ഇതില്‍ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ 12 വര്‍ഷക്കാലം സിനിമയില്‍ നിന്നും വിട്ടു നിന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ ചോദിച്ചപ്പോള്‍ പിന്നീട് വന്ന ചില ഓഫറുകള്‍ സെറ്റിലെത്തിയപ്പോഴുണ്ടായ അവഗണനകള്‍ മൂലം സിനിമയെ വെറുത്തതായും മണി പറഞ്ഞു. ഉടലാഴത്തിന് മുമ്പ് മമ്മൂട്ടി, രജനീകാന്ത് എന്നിവരുടെ ചിത്രങ്ങളില്‍ അവസരം ലഭിച്ചെങ്കിലും ജീവിത സാഹചര്യങ്ങള്‍ മൂലം അവസരങ്ങള്‍ നഷ്ടപ്പെടുകയായിരുന്നു.

സിനിമയെയും അഭിനയത്തേയും സീരിയസായി കാണാത്ത മണിയെത്തേടി സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ പലതവണയെത്തിയെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. ഭാര്യ പവിഴത്തിന്റെ നിര്‍ബന്ധവും കൂടിയായപ്പോള്‍ അഭിനയിക്കാമെന്ന് മണി ഏല്‍ക്കുകയായിരുന്നു. തത്സമയ ശബ്ദ റിക്കോര്‍ഡിങ്ങോടെ വയനാട്ടിലെ ഉള്‍ക്കാടുകളിലും മറ്റുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നീണ്ട മൂന്ന് വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണ് ഉടലാഴം എന്ന ചലചിത്രം.

ട്രാന്‍സ്ജന്ററുകളെ ജീവിതത്തെയും സ്ത്രീകളുടെ ശരീര ഭാഷയും പഠിക്കാന്‍ മൂന്ന് മാസമെടുത്തതായും മണി പറഞ്ഞു. ചെന്നെക്ക് സമീപം ട്രാന്‍സ്‌ജെന്ററുകളുടെ രാജ്യത്തെ ഏറ്റവും വലിയ ഉത്സവം നടക്കുന്ന കുവാംഗത്തെത്തി ഉത്സവത്തില്‍ പങ്കെടുക്കുകയും ജീവിത രീതി സ്വായക്തമാക്കുകയും ചെയ്തു.

ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങിയെത്തിയ മണിയുടെ സ്ത്രീകളുടെ മട്ടും ഭാവവും കണ്ട് ഭാര്യ പവിഴത്തിന് ഭയമായെന്നും മണി അനുഭവം പങ്കുവെച്ചു. കോളെജിലെ മലയാള വിഭാഗം തലവന്‍ മനോജ് ചാലക്കണ്ടി അധ്യക്ഷത വഹിച്ചു. ഉടലാഴത്തിന്റെ കഥാകൃത്തും സംവിധായകനുമായ ഉണ്ണികൃഷ്ണന്‍ ആവള, നായകന്‍ മണി, ഛായാഗ്രാഹകന്‍ എ. മുഹമ്മദ്, ശശി ഗായത്രി, രജീഷ് അഗ്രിമ തുടങ്ങിയവര്‍ സംസാരിച്ചു. ഡോക്ടര്‍മാരായ കെ.ടി. മനോജ്, എം.പി. രാജേഷ്, എം. സജീഷ് എന്നിവര്‍ ചേര്‍ന്ന ഡോക്‌ടേഴ്‌സ് ഡിലേമയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. കല സുരേഷ് ചാലയത്തും, സംഗീത സംവിധാനം നവാഗതരായ സിത്താര കൃഷ്ണകുമാറും മിഥുന്‍ ജയരാജും ചിത്ര സംയോജനം അപ്പുഭട്ടതിരിയും പശ്ചാത്തല സംഗീതം ബിജിബാലും ശബ്ദ നിയന്ത്രണം രംഗനാഥ് രാജീവും നിര്‍വ്വഹിച്ച ചിത്രത്തില്‍ മിഥുന്‍ ജയരാജ്, ബിജിബാല്‍, ജോത്സന, സിത്താരകൃഷ്ണകുമാര്‍, പുഷ്പക എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്.

ഐഎഫ്എഫ്‌കെ മുംബൈ ചലചിത്രമേള, സ്‌പെയിന്‍, മെല്‍ബണ്‍ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ഉടലാഴം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മണിക്ക് പുറമെ ഇന്ദ്രന്‍സ്, അബുവളയം കുളം, രമ്യ വത്സല,അനുമോള്‍, നിലമ്പൂര്‍ ആയിഷ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഡിസംബര്‍ 6 മുതല്‍ പേരാമ്പ്ര അലങ്കാര്‍ മൂവീസ് ഉള്‍പ്പെടെ 40 ഓളം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read