വാര്‍ഷികാഘോഷം ഭരണ പരാജയം മറച്ചു വെക്കാന്‍. മുനീര്‍ എരവത്ത്

By | Saturday November 16th, 2019

SHARE NEWS

പേരാമ്പ്ര : ഭരണ പരാജയം മറച്ചുവെക്കാനാണ് എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ വാര്‍ഷികാഘോഷങ്ങളുമായി മുന്നോട്ട് പോകുന്നതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് പറഞ്ഞു.

ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പ്രളയദുരിതബാധിതര്‍ക്ക് സാമ്പത്തിക ധനസഹായം നല്‍കാതെ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ 4-ാം വാര്‍ഷികാഘോഷ ധൂര്‍ത്ത് നടത്തുന്ന പരിപടിയില്‍ പ്രതിഷേധിച്ച് യൂഡിഎഫ് ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറൂവണ്ണൂര്‍ ടൗണില്‍ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കരീംകോച്ചേരി അധ്യക്ഷത വഹിച്ചു. ടി.പി നാരയണന്‍, എ.കെ. ഉമ്മര്‍, എം.കെ. സുരേന്ദ്രന്‍, എന്‍.എം. കുഞ്ഞബ്ദുള്ള, പി.കെ. മൊയ്തി, എം.പി കുഞ്ഞികൃഷ്ണന്‍, കെ.പി. അരവിന്ദന്‍, പട്ടായാട്ട് അബ്ദുള്ള, ശങ്കരന്‍ പിലാക്കാട്ട്, കെ.കെ. കുഞ്ഞബ്ദുള്ള, പി.കെ. ജമീല, ജിജി രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

ഇ. രാജന്‍ നായര്‍, വിജയന്‍ അവള, നളിനി നെല്ലൂര്‍, കെ.കെ. നൗഫല്‍, എം.വി. മുനീര്‍, എന്‍.ടി കുഞ്ഞിക്കണ്ണന്‍, ഒ.പി. കുഞ്ഞബ്ദുള്ള, എടോളി കുഞ്ഞബ്ദുള്ള, ബാലകൃഷ്ണന്‍ ചിത്തലോട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read