ഉള്ളിയേരി മുത്താച്ചിക്കണ്ടിമല നശിക്കുന്നു; ആശങ്കയില്‍ നാട്ടുക്കാര്‍

By | Tuesday April 3rd, 2018

SHARE NEWS

ഉള്ളിയേരി:  ഉള്ളിയേരി പഞ്ചായത്ത് മൂന്നാം വാർഡിലെ മുത്താച്ചിക്കണ്ടിമല നിയന്ത്രണമില്ലാതെ മണ്ണെടുക്കുന്നതിനെ തുടര്‍ന്ന് നശിക്കുന്നതായി നാട്ടുക്കാര്‍ ആരേപിച്ചു.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വയൽ നികത്തൽ വ്യാപകമാണ്. വയൽ നികത്തുന്നതിനു വേണ്ടിയാണ് കുന്നിടിച്ച് മണ്ണ് കടത്തുന്നതെന്നു ഇവര്‍ പറയുന്നു.

പഞ്ചായത്തിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് പരിസ്ഥിതിയ്ക്ക് ആകാതം ഏല്‍പ്പിച്ചുക്കൊണ്ടുള്ള മണ്ണെടുപ്പ്. മണ്ണു മാന്തി ഉപയോഗിച്ച് മല പകുതിയിലെറെ ഇടിച്ചു നിരത്തി.

ഉള്ളിയേരി– കുറ്റ്യാടി സംസ്ഥാന പാതയിൽ നളന്ദ– ആതകശ്ശേരി ക്ഷേത്രം റോഡ് വഴിയും തെരുവത്തക്കടവ്–കൊയക്കാട് ആതകശ്ശേരി റോഡ് വഴിയുമാണ് ഇവിടെ നിന്നും മണ്ണു കടത്തുന്നത്. മലനിരപ്പാക്കിയുള്ള മണ്ണെടുപ്പ് തുടർന്നാൽ നീരൊഴുക്ക് ഇല്ലാതാകുമെന്നും പ്രദേശത്തെ ജലസ്രോതസ്സുകൾ വറ്റാൻ ഇടയാകുമെന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്.

ഉള്ളിയേരി പഞ്ചായത്തിൽ കുന്നിടിക്കലും, വയൽ നികത്തലും തകൃതിയായിട്ടും റവന്യൂ അധികൃതർ ഇക്കാര്യത്തിൽ കണ്ണടയ്ക്കുന്നുവെന്ന പരാതിയുമുണ്ട്.

അനധികൃത ഖനനം തടയുന്നതിന് റവന്യു വകുപ്പ് കർശന ഉത്തരവുകൾ പുറപ്പെടുവിക്കാറുണ്ടെങ്കിലും ഇത് നടപ്പാക്കാൻ അധികൃതർ ശ്രമിക്കാറില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read