തൊഴില്‍ രഹിത വേതനം: ഗുണഭോക്താക്കള്‍ കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം

By | Tuesday August 27th, 2019

SHARE NEWS

പേരാമ്പ്ര : തൊഴില്‍ രഹിത വേതനം അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം ഉള്ളതിനാല്‍ കൂത്താളി ഗ്രാമപഞ്ചായത്തില്‍ നിന്നും നിലവില്‍ തൊഴില്‍ രഹിത വേതനം ലഭിക്കുന്ന ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക്, ആധാര്‍, എംപ്ലോയിമെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്. ടി.സി, എസ്എസ്എല്‍സി ബുക്ക്, എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഇവയുടെ അസ്സല്‍ രേഖകളുമായി ഈ മാസം 30 ന് കാലത്ത് 10.30ന് കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

കഴിഞ്ഞ തവണ വേതനം കൈപ്പാറ്റാത്തവര്‍ കാരണം വ്യക്തമാക്കി അപേക്ഷ സമര്‍പ്പിക്കേണ്ടതും ആവശ്യമായ രേഖ ഹാജരാക്കേണ്ടതുമാണെന്ന് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read