Categories
headlines

വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കണം:െ നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി


നൊച്ചാട്: ഗ്രാമ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ലഭ്യമാവുന്ന വിധത്തില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കണമെന്നും, നിശ്ചിത ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാക്‌സിന്‍ ലഭിക്കാത്തതിനാല്‍ ജനങ്ങള്‍ക്കുള്ള ആശങ്കയകറ്റാന്‍ ആരോഗ്യ വകുപ്പും, പഞ്ചായത്ത് അധികൃതരും തയ്യാറാകണമെന്നും നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.


ഇതുവരെയായിട്ടും പഞ്ചായത്തിലെ പകുതി പേര്‍ക്കും പോലും വാക്‌സിന്‍ ലഭ്യമായിട്ടില്ല. പതിനെട്ട് വയസ്സിനും നാല്പത്തി അഞ്ച് വയസ്സിനുമിടയിലുള്ളവര്‍ക്കും വാക്‌സിന്‍ ലഭിക്കുന്നില്ല.

സെക്കന്റ് ഡോസ് മരുന്നു ലഭിക്കാതിനാലും ജനങ്ങള്‍ ഭീതിയിലാണ്. കോവിഡ് രോഗം പഞ്ചായത്തില്‍ വ്യാപകവുമാണ്.


ആശാ വര്‍ക്കറെ നിയമിക്കാത്തതിനാല്‍ പന്ത്രണ്ടാം വാര്‍ഡില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ആര്‍ടി അംഗങ്ങളെ ആശ്രയിക്കാനെ ജനങ്ങള്‍ക്ക് കഴിയിയുന്നുള്ളൂ.

അതിനാല്‍ ആശ വര്‍ക്കറെ നിയമിക്കാനും ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഗ്രാമ പഞ്ചായത്ത് അധികൃതര്‍ തെയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.


യോഗത്തില്‍ പ്രസിഡന്റ് പി.എം പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജന: സെക്ര മുനീര്‍ എരവത്ത്, ബ്ലോക്ക് പ്രസിഡന്റ് കെ മധുകൃഷ്ണന്‍ , വി.വി ദിനേശന്‍, എ ഗോവിന്ദന്‍, റഫീക്ക് കല്ലോത്ത്, പി അനില്‍കുമാര്‍, ആര്‍.പി രവീന്ദ്രന്‍, കെ.ആദര്‍ശ്, പി രജീഷ്, മിന കുഞ്ഞമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP