വടക്കുമ്പാട് അടച്ചിട്ട വീടുകളില്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍

By | Friday October 18th, 2019

SHARE NEWS

പേരാമ്പ്ര: അടച്ചിട്ട വീടുകളില്‍ മോഷണം നടത്തുന്ന പ്രതി അറസ്റ്റില്‍. പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞമാസം രണ്ടിടത്ത് പട്ടാപ്പകല്‍ വീടുകളില്‍ നടന്ന മോഷണത്തിന് തുമ്പായി. പാലേരി വടക്കുമ്പാടും നടുവണ്ണൂര്‍ കാവുന്തറയിലും നടന്ന മോഷണ കേസുകളാണ് തെളിഞ്ഞത്.

എലത്തൂര്‍ പോലീസ് മോഷണ കേസില്‍ പിടികൂടിയ അന്നശ്ശേരി കേളോത്തുംകണ്ടിതാഴ ഷൈജു (39) ആണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

വിവിധ പ്രദേശങ്ങളില്‍ യാത്ര ചെയ്ത് ആളില്ലാത്ത വീടുകളില്‍ കയറി മോഷണം നടത്തുന്നതാണ് ഷൈജുവിന്റെ രീതി. റിമാന്റിലായിരിക്കെ കോടതി ഉത്തരവ് പ്രകാരം കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുമായ പേരാമ്പ്ര പോലീസ് തെളിവെടുപ്പ് നടത്തി. വിവിധ മോഷണ കേസുകളില്‍ പ്രതിയാണ്.

വടക്കുമ്പാട് സ്‌കൂളിന് സമീപമുള്ള കാരങ്കോട്ട് പ്രകാശന്‍, കാരങ്കോട്ട് മീത്തല്‍ പ്രദീപന്‍ എന്നിവരുടെ വീടുകളിലാണ് സപ്തംബര്‍ ഒന്നിന് മോഷണം നടന്നത്. പ്രദീപന്റെ വീട്ടില്‍ നിന്ന് രണ്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നിരുന്നു. പകല്‍ സമയം വീട്ടുകാര്‍ മറ്റിടങ്ങളില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച.

സപ്തംബര്‍ 15നാണ് കാവുന്തറ ചാലില്‍ മീത്തല്‍ ഖാദറിന്റെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതും. ഇവിടെയും കവര്‍ച്ച നടത്തിയ ഇയാള്‍ ആഭരണങ്ങള്‍ പേരാമ്പ്രയിലെ ജ്വല്ലറിയില്‍ വിറ്റ് പണം വാങ്ങിയെന്നാണ് ഷൈജു പോലീസിനോട് പറഞ്ഞു. ഷൈജുവിന്റെ മൊഴി പ്രകാരം ജ്വല്ലറിയിലും വീടുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read