വടക്കുമ്പാട് വഞ്ചിപ്പാറ റോഡ് ഉടന്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും മന്ത്രി ടി.പി. രാമകൃഷ്ണന്‍

By | Saturday October 26th, 2019

SHARE NEWS

പേരാമ്പ്ര : വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡിന് 5 കോടി രൂപ അനുവദിച്ചിട്ടുണ്ടന്നും ഉടന്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. തെക്കേടത്ത് കടവ് – നിരത്ത് കടവ് റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നര കോടി രൂപ ചെലവിലാണ് നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നത്. ആറ് മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. പൊതുവികസനകാര്യത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലീല അധ്യക്ഷത വഹിച്ചു.

പൊതുമരാമത്ത് അസി. എക്സി എഞ്ചിനീയര്‍ എന്‍. ശ്രീജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി, ബ്ലോക്ക് പഞ്ചായത്ത് അംഗം സൗഫി താഴക്കണ്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ്സ കോത്തമ്പ്ര, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read