വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ‘സൂരജ്’ പദ്ധതി ആരംഭിച്ചു

By | Monday July 29th, 2019

SHARE NEWS

പേരാമ്പ്ര : ഹിന്ദി പഠനം എളുപ്പമാക്കുവാന്‍ വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ‘സൂരജ്’ പദ്ധതി ആരംഭിച്ചു. യുപി വിഭാഗത്തില്‍ നടപ്പാക്കുന്ന പദ്ധതി ടി.പി. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. വി. അനില്‍ അധ്യക്ഷത വഹിച്ചു.

എം.എം. ബാബു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുത്തു. പി.എം. കുമാരന്‍, വി.വി. കാര്‍ത്തിക, കെ.പി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ കെ. സജിനി, കെ.ടി. രനീഷ്, എന്‍.കെ. സുരേഷ്, ടി. സാബിത്ത് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു കെ.എം. സുരേഷ് സ്വാഗതവും പി. പ്രജിഷ നന്ദിയും പറഞ്ഞു. പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കളും പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read