വാളയാര്‍ സംഭവം ആദിവാസി ദളിത് അവകാശ സംരക്ഷണ സമിതി ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

By | Sunday November 17th, 2019

SHARE NEWS

പേരാമ്പ്ര : വാളയാര്‍ സഹോദരിമാരുടെ അരുംകൊലയിലും കോടതി വിധിയിലും മുഴുവന്‍ പുരോഗമന ജനാധിപത്യ ശക്തികളും പ്രതികരിക്കണമെന്ന് ആദിവാസി ദളിത് അവകാശ സംരക്ഷണ സമിതി പേരാമ്പ്രയില്‍ നടത്തിയ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.

ആദിവാസി ദളിത് മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടന വിഭാവനം ചെയ്ത മൗലിക അവാശങ്ങള്‍ അട്ടിമറിക്കുകയാണെന്നും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം അതിന് കൂട്ടു നില്‍ക്കുകയാണെന്നും കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി.

കണ്‍വെന്‍ഷന്‍ മാസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ടി. നാരായണന്‍ വട്ടോളി ഉദ്ഘാടനം ചെയ്തു. പി.ടി. ഹരിദാസ് അത്തോളി അധ്യക്ഷത വഹിച്ചു. കെ.കെ. രജീഷ് മുതുകാട് പ്രമേയാവതരണം നടത്തി.

സി.എം. നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി. ടി.കെ. ഭാസ്‌ക്കരന്‍, മിഥുന്‍ ബാലന്‍ എടക്കര, ജോബിഷ് ബാലുശേരി, ജിത്തു ഭാസ്‌ക്കരന്‍, ശോഭ്‌രാജ് മുതുകാട്, സി.എം. രാധ കൂരാച്ചുണ്ട് എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read