Categories
headlines

വയലാളി ഫാമിലി റമദാന്‍ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു

പേരാമ്പ്ര : വയലാളി അലവി ഹാജിയുടെ മക്കള്‍ പരമ്പരയിലെ കുടുംബാംഗങ്ങളുടെ വാട്‌സ്ആപ്പ് കൂട്ടായ്മയായ വയലാളി ഫാമിലി റമദാന്‍ ക്വിസ് മത്സരം നടത്തി. റമദാന്‍ ആദ്യം മുതല്‍ തുടങ്ങിയ ഓണ്‍ലൈന്‍ വാട്‌സ്ആപ് ക്വിസ് മത്സരം റമദാന്‍ 25 ന് അവസാനിച്ചു.


ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനം നേടുന്ന വിജയികള്‍ക്ക് കുയിമ്പില്‍ ഫാമിലി വാഷിംഗ് മെഷീനും, കുന്നുമ്മല്‍ ഫാമിലി പുതുപ്പണം (വടകര) മിക്‌സിയും, താമരശ്ശേരി മറിയം എളോമ്മ ഫാമിലി എയര്‍ കൂളറും, വയലാളി ഫാമിലി ഡിന്നര്‍ സെറ്റും സമ്മാനമായി നല്‍കും.

മത്സരത്തില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ച ക്വിസ് മാസ്റ്റര്‍ അബ്ദുല്‍ ഖാദര്‍ വടകരക്കും മല്‍സരത്തില്‍ പങ്കെടുത്ത് ശ്രദ്ധ നേടിയ വിദ്യാര്‍ത്ഥിനി ഖദീജ ഷെറിന്‍ മുചുകുന്നിനും വയലാളി ഫാമിലി അഡ്മിന്‍ പാനല്‍ പ്രത്യേക അഭിനന്ദനം അറിയിച്ചു. വയലാളി ഫാമിലി ഗ്രൂപ്പ് ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഓണ്‍ലൈന്‍ ഇശല്‍ നിലാവ് സംഘടിപ്പിക്കുമെന്നും ഗ്രൂപ്പ് അഡ്മിനും കോ-ഓഡിനേറ്ററുമായ കുഞ്ഞലവി കുയിമ്പില്‍ അറിയിച്ചു. മുഹമ്മദ് വടകര, അസീസ് താമരശ്ശേരി, എം.പി. ബഷീര്‍, അബ്ദുല്‍ ഖാദര്‍ വടകര, ഉമ്മര്‍ കുട്ടി കുയിമ്പില്‍, കുഞ്ഞമ്മത് പേരാമ്പ്ര എന്നിവര്‍ ഓണ്‍ ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്തു സംസാരിച്ചു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP