റോഡില്‍ വാഹനങ്ങള്‍ അപകട ഭീഷണിയായി നിലനില്‍ക്കുന്ന പാറക്കല്ല് നീക്കം ചെയ്യണം: ഡിവൈഎഫ്‌ഐ

By | Friday June 12th, 2020

SHARE NEWS

പേരാമ്പ്ര (June 12): പെരുവണ്ണാമൂഴി മുതുകാട് റോഡില്‍ പാറക്കല്ല് റോഡിലേക്ക് തള്ളിനില്‍ക്കുന്നത്  വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാവുന്നു. മുതുകാട് റോഡില്‍ എര്‍ത്ത് ഡാമിന് സമീപത്താണ് പാറയുടെ ഭാഗം റോഡിലേക്ക് തള്ളി നില്‍ക്കുന്നത്.

ഇത് കാരണം ഇരുചക്രവാഹന യാത്രികരുള്‍പ്പെടെ അപടത്തില്‍ പെടുന്നത് നിത്യ സംഭവമാവുന്നു. മറ്റ് സ്ഥലങ്ങളില്‍ നിന്ന് വരുന്ന ഇതുവഴി സഞ്ചരിക്കുന്നവരാണ് ഏറെയും അപകടത്തില്‍പെടുന്നത്. പാറയില്‍ കയറി വാഹനങ്ങളുടെ ടയറുകള്‍ക്കും കേടുപാട് സംഭവിക്കുന്നു.

ജലസേചന വകുപ്പിന്റെ അധീനതയിലുള്ളതാണ് റോഡ്. അപകട ഭീഷണിയായി നില്‍ക്കുന്ന പാറക്കല്ല് എത്രയും പെട്ടന്ന് നീക്കംചെയ്യണം ഡിവൈഎഫ്‌ഐ മുതുകാട് മേഖല കമ്മിറ്റി ആവിശ്യപ്പെട്ടു.

നിരന്തരം വാഹനങ്ങള്‍ അപകടത്തില്‍ പെടുന്ന സാഹചര്യത്തില്‍ മുതുകാട് മേഖല കമ്മിറ്റി ജലസേചന വകുപ്പ് അധികാരികളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഉടനെ തന്നെ കല്ല്  നീക്കം ചെയ്യാം എന്നുള്ള ഉറപ്പു ലഭിച്ചതായ് ഡിവൈഎഫ്‌ഐ നേതാക്കള്‍ അറിയിച്ചു.

മേഖല ഭാരവാഹികളായ കെ.എസ്. സൂരജ്, അതുല്‍ അശോക്, ഇര്‍ഷാദ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Vehicles and pedestrians are threatened if they are dumped into the rocky road at Peruvannamuzhi Muthukadu Road. Part of the rock was pushed into the road near Earth Dam on Muthukadu road.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read