വേളത്ത് യുഡിഎഫ് ഭരണസമിതിക്കുള്ള പിന്‍തുണ കോണ്‍ഗ്രസ് പിന്‍വലിച്ചു

By | Wednesday November 20th, 2019

SHARE NEWS

പേരാമ്പ്ര : വേളം പഞ്ചായത്തില്‍ യുഡിഎഫിലെ പ്രതിസന്ധിയെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. മോളി തല്‍സ്ഥാനം രാജിവച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് രാജിക്ക് കാരണമെന്നാണ് അറിയുന്നത്.

യുഡിഎഫ് ധാരണ പ്രകാരം ആദ്യത്തെ നാല് വര്‍ഷം ലീഗിനും ഒരു വര്‍ഷം കോണ്‍ഗ്രസിനും പ്രസിഡണ്ട് സ്ഥാനം നല്‍കുമെന്ന ധാരണ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നുവെങ്കിലും ധാരണയായില്ല തുടര്‍ന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

നിലവില്‍ യുഡിഎഫിന് പത്തും, എല്‍ഡിഎഫിന് ഏഴും അംഗങ്ങളാണ്. ലിഗിന് ആറ്, കോണ്‍ഗ്രസിന് നാല് പേരുമാണുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read