വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ ‘കുട്ടിയെ അറിയാന്‍ വീടറിവ്’ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി

By | Thursday August 29th, 2019

SHARE NEWS

പേരാമ്പ്ര : വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടിയെ അറിയാന്‍ വീടറിവ് എന്ന ഭവന സന്ദര്‍ശന സര്‍വ്വേക്ക് തുടക്കമായി. ഈ മാസം 27 മുതല്‍ ആരംഭിച്ച സര്‍വ്വേ സപ്തംബര്‍ 20 വരെ നീണ്ടു നില്‍ക്കും. അധ്യാപകര്‍ 7 സ്‌കോഡുകളായി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ വീട്ടിലും സര്‍വ്വേ നടത്തും. പഠന പുരോഗതി, രക്ഷിതാക്കളുടെ പങ്കാളിത്തം, സ്വഭാവ രൂപീകരണം, സാംസ്‌കാരിക അവബോധം, കുടുംബ ബന്ധങ്ങള്‍ സര്‍ഗാത്മക കഴിവുകള്‍ സാമൂഹിക പശ്ചാത്തലം, പഠന സാഹചര്യം പിടിഎ കളിലെ പങ്കാളിത്ത കുറവ്, മൊബൈല്‍ ഫോണ്‍ ഉപയോഗം പഠന സമയം എന്നിവയില്‍ സമഗ്രമായ അവബോധം സൃഷ്ടിക്കുകയാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

നിര്‍ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ അധ്യാപക കോ-ഓഡിനേറ്റര്‍മാര്‍ വിശകലനം ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കും. പഠന റിപ്പോര്‍ട്ട് സമ്പൂര്‍ണ സിപിടിഎ യോഗത്തില്‍ ചര്‍ച്ച ചെയ്യും. രക്ഷിതാക്കളുടെ സംഗമം, പരിഹാരബോധന പ്രവര്‍ത്തനം, സര്‍ഗ്ഗാത്മക പ്രവര്‍ത്തനം ടാലന്റ് ലാബ്, സമുഹപങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍, റിപ്പോര്‍ട്ട് സമര്‍പ്പണം എന്നിവ നടക്കും. സ്‌കൂള്‍ പരിധിയിലെ ഏഴു കേന്ദ്രങ്ങളില്‍ ജനപ്രതിനിധികളുടെയും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പിടിഎ എംപി ടിഎ, എസ്എസ്ജി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്ഘാടനം നടന്നു.

പരിപാടിയുടെ സ്‌കൂള്‍തല ഉദ്ഘാടനം കോഴിക്കോട് ഡയറ്റ് ഫാക്കല്‍റ്റി അംഗം കെ.പി. പുഷ്പ നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് വി.എം അഷറഫ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ വി.കെ. അജിത, കെ.സി. മജീദ്, കെ.പി. രാജന്‍, കെ. പ്രേമലത, ടി.കെ. നൗഷാദ്, കെ. മധു കൃഷ്ണന്‍, പി.പി. മുഹമ്മദലി, കെ.എം. റീന, അഡ്വ. അനില്‍കുമാര്‍, പി. മുസ്സക്കുട്ടി, ശാന്തി മോഹന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ വാര്‍ഡ് മെമ്പര്‍ സനില ചെറു വറ്റ, എം.കെ. ചെക്കോട്ടി, കെ.പി. രാമചന്ദ്രന്‍, ടി.കെ. ഇബ്രായി, എം.കെ. പ്രകാശന്‍, ഇ. ഗോവിന്ദന്‍ നമ്പീശന്‍, അഷറഫ് പുതിയപ്പുറം, വി.കെ. ഇസ്മായില്‍, വി.പി. അബ്ദുസ്സലാം, എന്നിവര്‍ ഉദ്ഘാടനത്തിന് നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read