വെളളിയൂര്‍ എയുപി സ്‌കൂളില്‍ രക്ഷാകര്‍തൃ സംഗമവും അനുമോദനവും

By | Sunday November 17th, 2019

SHARE NEWS

പേരാമ്പ്ര : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ രക്ഷാകര്‍തൃ സംഗമവും പ്രതിഭകള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.സി. സതി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി.എം അഷറഫ് അധ്യക്ഷത വഹിച്ചു. കുട്ടിയെ അറിയാന്‍ വീടറിവ് എന്ന പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ സമഗ്രമായ സര്‍വ്വേ റിപ്പോര്‍ട്ട് കോഴിക്കോട് ഡയറ്റ് സീനിയര്‍ ലക്ചര്‍ കെ.പി. പുഷ്പ പ്രകാശനം ചെയ്തു.

കല, സാഹിത്യ ശാസ്ത്ര കായിക പ്രതിഭകളെയും അധ്യാപക രചന മത്സര വിജയികളെയും ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ. ലത്തീഫ് ചടങ്ങില്‍ അനുമോദിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കളുടെ പങ്ക്, ഉയര്‍ന്ന വിദ്യാഭ്യാസ ലക്ഷ്യബോധം എന്നീ വിഷയങ്ങളില്‍, കെ.പി. പുഷ്പ, ദീപക് സുഗതന്‍ എന്നിവര്‍ ക്ലാസെടുത്തു.

സ്‌കൂള്‍ വികസന സമിതി, എസ്എസ്ജി അംഗങ്ങളായ, കെ.എം സുപ്പി, ടി.കെ. ഇബ്രാഹിം, ലത്തീഫ് വെള്ളിലോട്ട്, കെ.പി. രാജന്‍, കെ.സി മജീദ്, കെ. മധു കൃഷ്ണന്‍, ടി.കെ. നൗഷാദ്, പി.പി മുഹമ്മദലി, കെ.കെ. ഗിരിജ, കെ.എം റീന, എന്‍.എസ് നിഖില്‍ കുമാര്‍, കെ. പ്രേമലത, എസ്.എസ്. അനിത
എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read