വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ ടാലന്റ് ലാബ് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

By | Sunday December 29th, 2019

SHARE NEWS

പേരാമ്പ്ര : വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളില്‍ നടപ്പാക്കുന്ന ടാലന്റ് ലാബ് പദ്ധതിയുടെ ഏകദിന ശില്‍പശാല റിഥം – 2019 വെള്ളിയൂര്‍ എ യുപി സ്‌കൂളില്‍ നടന്നു.

ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ലത്തീഫ് കരായാത്തൊടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.എം. അഷറഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ. അജിത, ഷിജി കൊട്ടാറക്കല്‍, പ്രധാനാധ്യാപിക വി.കെ. സൈനബ, കെ.പി. രാജന്‍, ലത്തീഫ് വെള്ളിലോട്ട്, കെ.സി മജീദ്, പി.പി മുഹമ്മദലി, ടി.കെ. നൗഷാദ്, കെ. മധു കൃഷ്ണന്‍, കെ. പ്രേമലത എന്നിവര്‍ സംസാരിച്ചു.

ശില്‍പശാലയില്‍ കഥ, കവിത, നാടന്‍പാട്ട്, ചിത്രം, അഭിനയം, പ്രസംഗം എന്നീ വിഭാഗങ്ങളില്‍ അഭിരുചിയുള്ള 200ഓളം കുട്ടികള്‍ പങ്കെടുത്തു. കവി ടി.വി ജയദേവന്‍, ജി. രവി, പ്രകാശന്‍ വെള്ളിയൂര്‍, പ്രസാദ് കൈതക്കല്‍, ഹാരിസ് കാവില്‍, പി.കെ. അരുണ്‍, മജീഷ് കാരയാട്, എന്‍.പി. അസീസ്, ജോസഫ് പുതുശ്ശേരി സുരേന്ദ്രന്‍ പുത്തഞ്ചേരി എന്നിവര്‍ ക്ലാസ്സെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read