അവശ്യസാധനങ്ങളുടെ കിറ്റ് വിതരണം ചെയ്തു

By | Sunday April 5th, 2020

SHARE NEWS

പേരാമ്പ്ര : നൊച്ചാട് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് ആര്‍ആര്‍ടി ഗ്രൂപ്പിനു കീഴില്‍ രൂപീകരിച്ച സന്നദ്ധം വാഡ്‌സാപ് കൂട്ടായ്മ വെള്ളിയൂര്‍ വാര്‍ഡിലെ അംഗങ്ങളില്‍ നിന്നും അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ശേഖരിച്ചു.

ലോക് ഡൗണ്‍ കാരണം പ്രയാസം നേരിടുന്ന വീടുകളില്‍ ഇവ എത്തിച്ചു നല്‍കുന്നതിനു വേണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം കഞ്ഞിക്കണ്ണന്‍ ആര്‍ആര്‍ടി വളണ്ടിയര്‍മാര്‍ക്ക് കൈമാറി.

വാര്‍ഡ് മെമ്പര്‍ ഷിജി കൊട്ടാരക്കല്‍, അഡ്വ. അനില്‍കുമാര്‍, വി.എം. അഷറഫ്, എന്‍. ഹരിദാസ്, എടവന സുരേന്ദ്രന്‍, ആര്‍.പി. രവീന്ദ്രന്‍, എസ്. രമേശ്, ഖാദര്‍ വെള്ളിയൂര്‍, വി.പി. നസീര്‍ എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read