പേരാമ്പ്ര : സംസ്ഥാന സര്‍ക്കാരിന്റെ തരിശുരഹിത പദ്ധതി പ്രകാരം പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ വെങ്ങപ്പറ്റയില്‍ 21 ഏക്കര്‍ തരിശു പാടത്ത് നെല്‍കൃഷി ആരംഭിച്ചു. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ജനപങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കൃഷിയെ തിരിച്ചു കൊണ്ടുവാരാനുള്ള യഞ്ജത്തില്‍ പങ്കാളികളാവാന്‍ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും എത്തിച്ചേര്‍ന്നു. തികച്ചും ഉത്സവാന്തരീക്ഷത്തില്‍ വെങ്ങപ്പറ്റ പാടശേഖരത്തില്‍ നടന്ന വിത്തിടല്‍ കര്‍മ്മം മന്ത്രി ടി.പി.രാമകൃഷ്ണന് നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് കെ.എം. റീന അധ്യക്ഷത വഹിച്ചു. വൈ.പ്രസി. കെ.പി.ഗംഗാധരന് നമ്പ്യാര്‍, കൃഷി ഓഫീസര്‍ ഷൈന്‍ റിഷാദ്, കൃഷി ഡപ്യൂട്ടി ഡയരക്ടര്‍ ശശി പൊന്നണ, ജില്ലാ പഞ്ചായത്ത് അംഗം എ.കെ. ബാലന്, മുന്‍ എം.എല്‍.എ. എ.കെ.പത്മനാഭന്, കൃഷി അസി.ഡയറക്ടര്‍ സുനിത ജോസഫ്, വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പെഴ്സണ്‍ പി.എം. ലതിക, ഗ്രാമപഞ്ചായത്തംഗങ്ങളായ ജാനു കണിയാങ്കണ്ടി, വി.കെ.പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത കൊമ്മിണിയോട്ട്, ഹരിത കേരളമിഷന് ജില്ലാ കോഡിനേറ്റര്‍ പി.പ്രകാശ്, പഞ്ചായത്ത് സെക്രട്ടറി ഒ. മനേജ്, മണ്ഡലം വികസനമിഷന് ചെയര്മാന് എം. കുഞ്ഞമ്മത്, പാടശേഖരസമിതി അംഗം തിലകന് എന്നിവര്‍ സംസാരിച്ചു.
News from our Regional Network
RELATED NEWS
