ലോക് ഡൗണില്‍ അലങ്കാര വസ്തു നിര്‍മ്മണവുമായ് സഹോദരങ്ങള്‍

By | Saturday May 2nd, 2020

SHARE NEWS

മേപ്പയ്യൂര്‍ : ലോക് ഡൗണില്‍ മുതിര്‍ന്നവരും കുട്ടികളുമെല്ലാം വിവിധ തരം വിനോദങ്ങളിലും പാചത്തിലും കൃഷിയിലുമൊക്കെയായി ഏര്‍പ്പെട്ടാണ് സമയം ചെലവഴിക്കുന്നത്.

അതുപോലെ ന്യൂസ് പേപ്പറുകള്‍, കാലി കുപ്പികള്‍, മഞ്ചാടിക്കുരു, പുളിങ്കുരു, ഈര്‍ക്കില്‍ തുടങ്ങിയവ ഉപയോഗിച്ച് അലങ്കാര വസ്തുക്കള്‍ നിര്‍മ്മിച്ചിരിക്കുകയാണ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍.

മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അവന്തികയും സഹോദരന്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ കിഷനുമാണ് വ്യത്യസ്തമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ലോക്ഡൗണ്‍ കാലത്ത് ബാക്കിയായ പരീക്ഷകള്‍ക്ക് പഠിക്കുന്നതിന്റെ ഇടവേളകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ ഉദ്യമം. യൂ ട്യൂബ് ചാനലും അമ്മയുടെ സഹായവും ചേര്‍ന്നതാണ് നിര്‍മ്മാണത്തിന്റെ ബാലപാഠങ്ങള്‍.

പെന്‍സില്‍ ഡ്രോയിങ്ങില്‍ ഇരുപതോളം ചിത്രങ്ങള്‍ ലോക്ക്ഡൗണില്‍ അവന്തിക വരച്ചിട്ടുണ്ട്. ലോക് ഡൗണിലെ സര്‍ഗ്ഗാത്മകത വിഷയമാക്കിയ ‘ഇവിടം ഇങ്ങനെയാണ് എന്ന ഒരു ഷോര്‍ട് ഫിലിമിലും ഇവര്‍ അഭിനയിച്ചിരുന്നു.

വിരസതയും ഭയവും ജാഗ്രതയും വേണ്ട കോറോണക്കാലം നമുക്കു മുന്നില്‍ വരച്ച് ചേര്‍ക്കുന്ന ഇത്തരം ചില സര്‍ഗ്ഗാത്മകതകളും ഈ മഹാമാരിയുടെ കാലത്തെ ഓര്‍മ്മകളായി അവശേഷിക്കുന്നു. മേപ്പയൂര്‍ അനത സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍ ബിജുവിന്റെയും നിഷയുടെയും മക്കളാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read