കൂത്താളി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

By | Monday February 17th, 2020

SHARE NEWS

പേരാമ്പ്ര : 2020 – 2021 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കൂത്താളി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. കരടുരേഖ വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ വിശദമായി ചര്‍ച്ചചെയ്ത് അംഗീകരിച്ചു. വികസന സെമിനാര്‍ പേരാമ്പ്ര നിയോജക മണ്ഡലം വികസന മിഷന്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അസ്സന്‍കുട്ടി അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ബേ്‌ളാക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഇ.പി കാര്‍ത്ത്യായനി, ഇ.ടി. സത്യന്‍, വി.എം. അനൂപ് കുമാര്‍, ഇ.കെ. സുമ, ബിജി കണ്ണിപൊയില്‍ എന്നിവര്‍ സംസാരിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി. മധു പദ്ധതി അവലോകനം നടത്തി. വൈസ്പ്രസിഡന്റ് കെ.എം.പുഷ്പ സ്വാഗതവും ഷിജു പുല്ല്യോട്ട് നന്ദിയും പറഞ്ഞു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read