വിവര സാങ്കേതിക വിദ്യാ കാലത്തെ സാഹിത്യം സെമിനാര്‍ സംഘടിപ്പിച്ചു

By | Friday September 27th, 2019

SHARE NEWS

പേരാമ്പ്ര : പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ലയുടെ നേതൃത്വത്തില്‍ സാഹിത്യ സെമിനാര്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. പേരാമ്പ്ര ഉപജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചത്്.

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളള്‍ പ്രധാനാധ്യാപകന്‍ കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം ജില്ലാ അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍ വി.എം അഷറഫ് അദ്ധ്യക്ഷത വഹിച്ചു. പി.പി. അബ്ദുറഹ്മാന്‍, വി.കെ. രമേശന്‍, ടി.പി. അബ്ദുള്‍ അസീസ്, പി.എം. ശ്രീജിത്ത്, എന്നിവര്‍ പ്രസംഗിച്ചു.

മത്സര വിജയികളായ കാര്‍ത്തിക എസ് ബാബു എച്ച്എസ്എസ് നടുവണ്ണൂര്‍, റോണ്‍ സ്റ്റീഫന്‍ മാത്യു എച്ച്എസ്എസ് കുളത്തുവയല്‍, ഫിദ ഷിറിന്‍ നൊച്ചാട് എച്ച്എസ്എസ് എന്നിവര്‍ക്ക് സി.കെ വിനോദന്‍, സാം ഫിലിപ്പ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സര വിജയികള്‍ എന്നിവരാണ്. ഉപജില്ലാ വിദ്യാരംഗം കോ ഓഡിനേറ്റര്‍ കെ. ഷാജിമ സ്വാഗതം പറഞ്ഞ ചടങ്ങിന് ജി.എസ് സുജിന നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read