യുവാവിനെ കാണാതായ സംഭവം; മരക്കാടി തോട്ടില്‍ തെരച്ചില്‍ നടത്തി

By | Thursday July 9th, 2020

SHARE NEWS

പേരാമ്പ്ര (2020 July 09): പേരാമ്പ്ര ഹൈസ്‌ക്കൂളിന് സമീപത്ത് കോട്ടാളിത്താഴ രാജന്റെ മകന്‍ വിജിനെ (32) കാണാതായ സംഭവത്തില്‍ മരക്കാടി തോട്ടില്‍ തെരച്ചില്‍ നടത്തി. കഴിഞ്ഞ രണ്ട് ദിവസമായി യുവാവിനെ കാണാതായിട്ട്.

ചാലക്കുടിയിലെ ടെക്‌സ്റ്റയില്‍സ് ജീവനക്കാരാനായിരുന്ന വിജിന്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലെത്തിയതായിരുന്നു. കാണാതായ ദിവസം വീട്ടില്‍ യുവാവ് തനിച്ചായതിനാല്‍ ഭക്ഷണം കഴിക്കാന്‍ എത്താത്തതിനാല്‍ സമീപത്തെ ബന്ധുവീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വീട്ടില്‍ വിജിന്‍ ഇല്ലെന്ന് മനസ്സിലായത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പേഴ്സും മൊബൈല്‍ ഫോണും ബൈക്കുമെല്ലാം വീട്ടില്‍ തന്നെയുണ്ടായിരുന്നുവെന്ന്
ബന്ധുക്കള്‍ പറഞ്ഞു. പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി.

വിജിനിന് തോട്ടില്‍ മീന്‍പിടിക്കാന്‍ പോകുന്ന പതിവുള്ളതിനാലാണ് വീടിന് സമീപത്തുള്ള മരക്കാടി തോട്ടില്‍ തെരച്ചില്‍ നടത്തിയത്. പൊലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് കൈപ്രം ഭാഗത്ത് വരെ തെരച്ചില്‍ നടത്തി.

കൈപ്രത്ത് തോടിന്റെ കരിങ്കല്‍ ഭിത്തി അവസാനിക്കുന്ന ഭാഗത്ത് വിജിനിന്റെതാണെന്ന് സംശയിക്കുന്ന മുണ്ട് കണ്ടെത്തെയിട്ടുണ്ട്.

Vijin, 32, son of Kottalithaja Rajan, was found near the Perambra High School. The youth has been missing for the past two days search Marakkadi canal

Vijin, a textile worker from Chalakkudy, had returned home after the lockdown. On the day of the disappearance, when the boy was alone at home, he could not eat.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read