കൊയിലാണ്ടി : കൊയിലാണ്ടിയില്‍ കടയ്ക്ക് നേരെ അക്രമം.

കൊയിലാണ്ടി ദേശീയപാതയില പട്രോള്‍ പമ്പിന് സമീപത്തെ ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാഷ് കൂള്‍ബാറിന് നേരെയാണ് അക്രമം നടത്തിയത്.
ഇന്നലെ വൈകീട്ട് 8 മണിയോടെ നടന്ന അക്രമത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ശ്രീജിത്ത് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
ആക്രമം നടത്തിയ പ്രതിയെ തടയുന്നതിനിടയില്‍ പ്രദേശവാസിയായ ഒരാള്‍ക്കും കാലിന് പരിക്കേറ്റിട്ടുണ്ട്.
വ്യാപര സ്ഥാനത്തിനും നേരെ നടന്ന ആക്രമത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് പ്രതിഷേധിച്ചു.

യൂണിറ്റ് പ്രസിഡന്റ് കെ.എം രാജീവന്, ജനറല്‍ സെക്രട്ടറി ടി.പി ഇസ്മായില്‍, വൈസ് പ്രസിഡന്റുമാരായ എം. ശശീന്ദ്രന്, റിയാസ് അബൂബക്കര്‍, ജലീല്‍ മൂസ്സ, എന്‍.കെ പത്മനാഭന് എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
പ്രതിയെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയില്‍ എടുത്തതായി എസ്ഐ പറഞ്ഞു.
News from our Regional Network
RELATED NEWS
