Categories
headlines

ചക്കിട്ടപാറയിലെ അക്രമങ്ങള്‍ക്ക് വിരാമമിടണം ; യുഡിഎഫ് ധര്‍ണ്ണ 16 ന്

പേരാമ്പ്ര : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം ചക്കിട്ടപാറ പഞ്ചായത്തില്‍ നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കു വിരാമമിടണം.


സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായ പെരുവണ്ണാമൂഴി പോലീസിന്റെ നിഷ്‌ക്രിയത്വവും അരാജകത്വവും അവസാനിപ്പിക്കണമെന്നും യുഡിഎഫ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി ആരോപിച്ചു.

അക്രമ പരമ്പരക്കു വിരാമമിടാന്‍ അധികൃതര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് 16 ന് വൈകുന്നേരം 5 മണിക്ക് ചക്കിട്ടപാറയില്‍ ധര്‍ണ്ണ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.


ഗിരീഷ് കോമച്ചന്‍കണ്ടി അധ്യക്ഷത വഹിച്ചു. പെരിഞ്ചേരി അമ്മദ്, രാജീവ് തോമസ്, രാജന്‍ വര്‍ക്കി എന്നിവര്‍ സംസാരിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Perambranews Live

RELATED NEWS


NEWS ROUND UP