വിത്തും കൈക്കോട്ടും; കീഴരിയൂരിലെ വള്ളത്തോള്‍ ഗ്രന്ഥാലയം കാര്‍ഷിക രംഗത്തേക്ക്

By | Tuesday June 2nd, 2020

SHARE NEWS

പേരാമ്പ്ര : കീഴരിയൂരിലെ വള്ളത്തോള്‍ ഗ്രന്ഥാലയം കാര്‍ഷിക രംഗത്തേയ്ക്ക്. വിത്തും കൈക്കോട്ടും എന്ന പരിപാടിയിലൂടെ ഒരേക്കര്‍ സ്ഥലത്ത് മരച്ചീനി, ചേമ്പ്, ചേന, മധുരക്കിഴങ്ങ്, എള്ള്, പയര്‍ എന്നിവ നട്ടുവളര്‍ത്തും.

പരിപാടിയുടെ ഉദ്ഘാടനം കെ. ദാസന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് സി.എം. വിനോദ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ മൊയ്തീന്‍ ഷാ, പി.കെ. ബാബു, ടി.പി. അബു, എം. സുരേഷ്, ഐ. ശ്രീനിവാസന്‍, പി. ശ്രീജിത്ത്, റയീസ് കുഴുമ്പില്‍, എ.കെ. ദാസന്‍, ലിനീഷ് ചെന്താര, ബി. ലെഡീഷ്, വി.പി. സദാനന്ദന്‍, കെ. ഷൈമ എന്നിവര്‍ പങ്കെടുത്തു.

വള്ളത്തോള്‍ ഗ്രന്ഥാലയം കോവിഡ് ലോക്ക് ഡൗണില്‍ രണ്ട് ഘട്ടങ്ങളിലായി നൂറിലധികം കുടുംബാംഗങ്ങള്‍ സജീവമായി പങ്കെടുത്ത വിജ്ഞാന പരിപാടിയായ ലോക്ക് ഡൗണ്‍ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ച് ജനശ്രദ്ധ നേടിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read