ഐഎസ്എല്‍ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മുഖ്യാതിഥിയായി ഇത്തവണ പേരാമ്പ്രയുടെ സ്വന്തം വൈശാഖ് ഉണ്ടാകും

By | Wednesday January 23rd, 2019

SHARE NEWS

പേരാമ്പ്ര : ഗുവാഹത്തിയില്‍ 26 ന് നടക്കുന്ന ഐഎസ്എല്‍ ചെന്നൈയിന്‍ എഫ്‌സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം പേരാമ്പ്രക്കാര്‍ക്കും അതിലേറെ ശൈാഖ് എന്ന പേരാമ്പ്രയുടെ പ്രിയ താരത്തിനും അഭിമാനത്തിന്റെ ദിനമാണ്. ഐഎസ്എല്‍ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മുഖ്യാതിഥിയായി അന്ന് പേരാമ്പ്രയുടെ സ്വന്തം വൈശാഖ് ഉണ്ടാകും.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ കൗമാരത്തില്‍ വിധി അപകടത്തിന്റെ രൂപത്തിലെത്തി തന്റെ വലതു കാല്‍ മുറിച്ചു മാറ്റാനിടയാക്കിയപ്പോള്‍ തളരാതെ തന്നിലെ ഫൂട്‌ബോള്‍ കളിയെ ആവാഹിച്ച് പിച്ചവെച്ച് കുതിപ്പ് തുടങ്ങിയപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ നേടി. ഇപ്പോള്‍ ലോകത്തിലെ പ്രധാന ലീഗുകളിലൊന്നായ ഐഎസ്എല്‍ വരെ എത്തി.

ഫൂട്ട് ബോളിനെ പ്രണയിച്ച വൈശാഖ് ഇന്ത്യയുടെ ദേശീയ താരം കൂടിയാണ്. ആംപ്യൂട്ടി ഫുട്‌ബോളില്‍ ഇന്ത്യയുടെ ഏഷ്യന്‍ കപ്പ് ടീമിലെ താരമായ വൈശാഖ് പാരാലിംപിക് ഇന്ത്യന്‍ വോളിബോള്‍ ടീമില്‍ അംഗമായി കൊളംബോയില്‍ നടന്ന ഇന്തോ-ശ്രീലങ്ക ഇന്‍വിറ്റേഷണല്‍ ഇന്റര്‍നാഷണല്‍ കപ്പ് മത്സരത്തില്‍ കളിച്ചു. കോയമ്പത്തൂരില്‍ നടന്ന ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള ദേശീയ സിറ്റിങ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളടീമിനെ നയിച്ചതും വൈശാഖായിരുന്നു.

കല്ലാനോടില്‍ നടന്ന ഇലവന്‍സ് മത്സരത്തില്‍ മലബാര്‍ യുണൈറ്റഡിനായി ഗ്രൗണ്ടിലിറങ്ങിയ വൈശാഖ് ഒറ്റക്കാലുമായി ക്രച്ചസിന്റെ സഹായത്തോടെ പന്തുകളിക്കുന്ന വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി. ഈ വീഡിയോ കാണാനിടയായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കോച്ച് എല്‍കോ ഷറ്റോരി വൈശാഖിലെ പ്രതിഭയെ ശ്രദ്ധിച്ചു. കളിയോടുള്ള അഭിനിേവശവും അര്‍പ്പണേബാധവും മനസ്സിലാക്കിയ എല്‍കോ വൈശാഖിനെ ഈസ്റ്റ് യുണൈറ്റഡ് ക്ലബ്ബിലേക്ക് ക്ഷണിക്കുകയായിരുന്നു.

ആ ക്ഷണം സ്വീകരിച്ച വൈശാഖ് 24ന് ഗുവാഹത്തിയിലേക്ക് പറക്കും. 25ന് ഐഎസ്എല്ലിലെ താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തിയ ശേഷം 26-ന് ചെന്നൈയിനെതിരായ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മുഖ്യാതിഥിയുമാകുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളിലെ പരിശീലനങ്ങളില്‍ പങ്കാളിയാവാന്‍ കഴിയുമെന്നും വൈശാഖ് പറഞ്ഞു.

പേരാമ്പ്ര എരവട്ടൂര്‍ തിരുമംഗലത്ത് റിട്ട. അധ്യാപകന്‍ ശശിധരന്റെയും രജനിയുടെയും മുത്തമകനായ വൈശാഖ് ബിഎസ്‌സി സുവോളജി പൂര്‍ത്തിയാക്കിയ ശേഷം ഇപ്പോള്‍ ഇടുക്കി വണ്ടന്‍മേട് കൊച്ചിറയില്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറിയില്‍ താല്കാലിക ജീവനക്കാരനാണ്. സഹോദരന്‍ നന്ദകിഷോര്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read