പന്തിരിക് പന്തിരിക്കര വി.കെ റോഡിലെ മാലിന്യങ്ങള്‍ ഉടന്‍ നീക്കം ചെയ്യണംഉടന്‍ നീക്കം ചെയ്യണം

By | Tuesday June 2nd, 2020

SHARE NEWS

പേരാമ്പ്ര: പന്തിരിക്കര വരയാലന്‍ കണ്ടി റോഡില്‍ പല സ്ഥലങ്ങളിലായി പ്ലാസ്റ്റിക്, ഖരമാലിന്യങ്ങള്‍ നിറച്ച ചാക്കുകെട്ടുകള്‍ റോഡരികില്‍ നിക്ഷേപിച്ചത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രദേശവാസികള്‍.

ഒരാഴ്ചയായി ഈ മാലിന്യം റോഡരികില്‍ കിടക്കുന്നത്. മഴ കനത്തതോടെ മാലിന്യം ചിഞ്ഞഴുകുവാനും തുടങ്ങിയിട്ടുണ്ട്. വെള്ളം കെട്ടി നില്‍ക്കുന്നതു കാരണം കൊതുകുകള്‍ വളരാനും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനും സാധ്യത കൂടുതലാണ്.

ഇതിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം സമീപ പ്രദേശങ്ങളിലെ കിണറുകളില്‍ ചെന്നെത്താനും ജലം മലിനമാകാനും മഞ്ഞപ്പിത്തം പോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനും സാദ്ധ്യതയുണ്ട്.

കഴിഞ്ഞ ആഴ്ചകളില്‍ കപ്പള്ളി കണ്ടി, കയനോത്ത്, ചാലുപറമ്പ് ഭാഗങ്ങളില്‍ കുട്ടികളടക്കം മുപ്പതോളം പേര്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ട സ്ഥലം കൂടിയാണ് ഇത്.

ഹരിതകര്‍മ്മസേനാ പ്രവര്‍ത്തകര്‍ സമീപ പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും ശേഖരിച്ച മാലിന്യമാണിത്. ബന്ധപ്പെട്ട അധികൃതര്‍ എത്രയും പെട്ടെന്നു തന്നെ ഈ പ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ട് മാലിന്യം ഇവിടെ നിന്നും നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read