താലൂക്ക് ആശുപത്രി ബദല്‍റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് പണി തടഞ്ഞു

By | Wednesday August 12th, 2020

SHARE NEWS

പേരാമ്പ്ര(2020 August 12) :താലൂക്ക് ആശുപത്രി റോഡ് നവീകരണ പ്രവര്‍ത്തിക്കായ് അടച്ചപ്പോള്‍ ബദല്‍ സംവിധാനം ഒരുക്കിയ കനാല്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട്‌ േകാണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് പണി തടഞ്ഞു.

ആശുപത്രിക്ക് മുകളിലുള്ള മലയില്‍ നിന്ന് ഒലിച്ചു വരുന്ന മഴ വെള്ളം കനാല്‍ റോഡിലേക്ക് തിരിച്ച് വിട്ടതാണ് കനാല്‍ റോഡ് ചളിക്കുളമാവാന്‍ കാരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

കല്ലോട് കോളെജ് വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രവൃത്തി തടഞ്ഞത്. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് എക്സിക്യുട്ടീവ് എഞ്ചിനിയര്‍ എത്തി സമരക്കാരുമായി ചര്‍ച്ച നടത്തുകയും കനാല്‍റോഡില്‍ ക്വാറിവെയ്സ്റ്റ് ഉപയോഗിച്ച് ഇന്നു തന്നെ റോഡ് ഗതാഗതയോഗ്യമാക്കാമെന്ന ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചതായും പ്രവര്‍ത്തകര്‍ അറിയിച്ചു.

സമരത്തിന് ഡിസിസി അംഗം വാസു വേങ്ങേരി, മണ്ഡലം സെക്രട്ടറി രാജീവന്‍ പാറാട്ടുപാറ, ബൂത്ത് പ്രസിഡന്റ് പി.പി. ബാലനാരായണന്‍, മുസ്തഫ പാരഡൈസ് എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ടോടെ റോഡില്‍ ക്വാറിവെയ്സ്റ്റ് ഉപയോഗിച്ച് ഗതാഗത യോഗ്യമാക്കി.

When the taluk hospital was closed for road renovation work, Congress workers blocked the road work, demanding that the canal road, which had an alternative system, be made passable.The Congress activists alleged that the canal road became muddy due to the diversion of rain water from the hill above the hospital to the canal road.The work was halted by the Kallot College Ward Congress Committee. The block panchayat executive engineer then arrived and held discussions with the protesters, who ended the strike on the assurance that the road would be made passable today using quarry waste on the canal road.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read