Categories
headlines

വന്യമൃഗ ശല്യം: വി.ഫാം കര്‍ഷക സംഘടന നടത്തിവന്ന രാപ്പകല്‍ സമരം മന്ത്രിയുടെ ഉറപ്പിന്‍മേല്‍ അവസാനിച്ചു

പേരാമ്പ്ര: പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് പരിധിക്കകത്തെ വന്യമൃഗ ശല്യത്തിനെതിരെ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ വി.ഫാം കര്‍ഷക സംഘടന നടത്തിവന്ന രാപ്പകല്‍ സമരം അവസാനിച്ചു.


താമരശേരി രൂപത ബിഷപ്പും വി.ഫാം രക്ഷാധികാരിയുമായ മാര്‍ റമീജീയോസ് ഇഞ്ചനാനിയലിന് വനം വകുപ്പ് മന്ത്രിയായ എ.കെ.ശശീന്ദ്രനും, സ്ഥലം എം എല്‍.എയായ ടി.പി. രാമകൃഷണനും കോഴിക്കോട് ഡി.എ. ഒ. രാജീവും നല്‍കിയ ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്.

പെരുവണ്ണാമൂഴിയിലെ കര്‍ഷകനായ ബാബു പൈകയിലിന്റെ (വിഫാം ജില്ലാ സെക്രട്ടറി ) കൃഷിയിടത്തിലിറങ്ങിയ കാട്ടാന വന്‍ കൃഷിനാശമാണ് ഉണ്ടാക്കിയത്.


സമീപത്തെ കര്‍ഷകര്‍ക്കും സമാന സംഭവങ്ങള്‍ക്ക് സാക്ഷിയാവേണ്ടി വന്നു. തുടര്‍ന്നാണ് ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ രാപ്പകല്‍ സമരത്തിന് വി.ഫാം നിര്‍ബ്ബന്ധിതരായത്.

ഇന്ന് വൈകീട്ട് 5 മണിക്ക് താമരശ്ശേരി രൂപത ബിഷപ് സമരസ്ഥലത്തെത്തുകയും വകുപ്പ് മന്ത്രി, എം.എല്‍.എ, ഡി.എഫ്.ഒ എന്നിവരുമായി സംസാരിക്കുകയും ചെയ്തു.


കണ്ണൂര്‍ ജില്ലയിലെ ആറളത്ത് അനുവദിച്ചത് പോലെ ആനമതില്‍ നിര്‍മ്മാണം വന്യമൃഗ ശല്യം രൂക്ഷമായ പെരുവണ്ണാമൂഴി റേഞ്ചിന് കീഴിലുള്ള പ്രദേശത്ത് മൂന്ന് കി.മീറ്റര്‍ ദൂരത്തില്‍ നിര്‍മ്മിക്കാമെന്നും, പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

സോളാര്‍ ഫെന്‍സിംഗിന്റെ പണി പുരോഗമിക്കുന്നുണ്ടെന്നും ഉടന്‍ പൂര്‍ത്തിയാവുമെന്നും, വനാതിര്‍ത്തിയില്‍ നിന്നും കര്‍ഷകന്റെ കൃഷി ഭൂമിയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരത്തിന്റെ ശിഖിരങ്ങള്‍ മുറിച്ച് മാറ്റി കുരങ്ങ് ശല്യത്തില്‍ നിന്നും കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുമെന്നും അധികാരികള്‍ താമരശ്ശേരി രൂപതാ ബിഷപ്പിനെ അറിയിച്ചു.

മന്ത്രിയും ബന്ധപ്പെട്ട അധികാരികളും നല്‍കിയ ഉറപ്പിന്‍മേല്‍ വി.ഫാം കര്‍ഷക സംഘടന നടത്തിവന്ന കര്‍ഷകന്റെ അതിജീവന രാപ്പകല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP