പേരാമ്പ്ര : സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കൂത്താളി ജില്ലാ ഫാം ഓഫീസിനു മുന്നില്‍ തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ഫാം തൊഴിലാളികളുടെ ശബള പരിഷ്കരണം നടപ്പാക്കുക, മുഴുവന്‍ ഭൂമിയും കൃഷി യോഗ്യമാക്കുക, ഫാം അതിര്‍ത്തികള്‍ മതില്‍കെട്ടി സംരക്ഷിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സംയുക്ത തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയത്.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. പി.കെ സുരേഷ് അധ്യക്ഷത വഹിച്ചു.
ടി.കെ ജോഷിബ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ് എ.കെ ചന്ദ്രന്, ഫാം വര്‍ക്കേഴ്സ് യൂണിയന് സിഐടിയു ജില്ലാ സെക്രട്ടറി പി. നാരായണന്, എഐടിയുസി ജില്ലാ സെക്രട്ടറി കെ. ദാമേദരന്, സിഐടിയു ജില്ലാ പ്രസിഡന്റ് ജോസഫ് പള്ളുരുത്തി എന്നിവര്‍ സംസാരിച്ചു.
കെ.എം ഷാജി, സി.എം രാജു, ടി.പി രജില, വി.പി സന്തോഷ്, എ.എ സീമ, പി.പി ശിവദാസന്‍, വിജി ചെറുശേരി, എന്‍.പി അജി, പി. ഷാജു എന്നിവര്‍ നേതൃത്വം നല്കി.

News from our Regional Network
RELATED NEWS
