മഹാമാരിക്കാലത്ത് പൊതു സമൂഹം പുഞ്ചിരി കൈവിടരുത്; പി.സുരേന്ദ്രന്‍

By | Tuesday July 7th, 2020

SHARE NEWS

പേരാമ്പ്ര (2020 July 07): ഈ മഹാമാരിക്കാലത്ത് പൊതു സമൂഹം പുഞ്ചിരി കൈവിടരുതെന്നും, ഏത് ദുരിതകാലത്തും മനുഷ്യനെ ചിരിക്കാന്‍ പഠിപ്പിച്ചത് സാഹിത്യകൃതികളാണന്നും സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

പച്ചയായ ജീവിത യാഥാര്‍ത്യങ്ങളുടെ നേര്‍ചിത്രമാണ് ബഷീര്‍ കൃതികളെന്നും, ദുരിതം മറച്ച് വെച്ച് അല്‍പമെങ്കിലും ചിരിക്കാന്‍ പഠിപ്പിക്കുകയായിരുന്നു ബഷീര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനസ്സ് ലോക് ഡൗണാകാതെ നിര്‍ത്തിയാല്‍ കടുത്ത വിഷാദ രോഗത്തില്‍ നിന്നും മുക്തി നേടാന്‍ കഴിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ലത്തീഫ് കരയാതൊടി ഉദ്ഘാടനം ചെയ്തു. ജില്ലാ കോര്‍ഡിനേറ്റര്‍ വി.എം. അഷറഫ് അധ്യക്ഷത വഹിച്ചു. ഉപജില്ല കോര്‍ഡിനേറ്റര്‍ കെ. ഷാജിമ, പി.എം. ശ്രീജിത്ത്, രന്യ മനില്‍, കെ. പ്രേമലത, കെ. അരുണ്‍, കെ. ബിന്ദു എന്നിവര്‍ സംസാരിച്ചു. പുസ്തകപരിചയം, കഥാപാത്ര ദൃശ്യാവിഷ്‌കരണം, മോണോ ആകട്, മാലപ്പാട്ട് എന്നിവ നടന്നു.

വി.ആര്‍. സുധീഷ്, പി.കെ. പാറക്കടവ്, ഷാഹിന ബഷീര്‍, അനീസ് ബഷീര്‍, രാജന്‍ തിരുവോത്ത്, വേണു ഗോപാല്‍, വീരാന്‍ കുട്ടി തുടങ്ങിയ സാഹിത്യകാരന്‍മാര്‍ വിവിധ സ്‌കൂളുകളിലെ ബഷീര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു.

Writer P. Surendran said that the public should not smile during this pandemonium.

He added that Basheer’s work was a direct portrayal of the realities of the green life and taught him to laugh a little while hiding his misery.

If the mind is not locked down, it is possible to get rid of severe depression. He was speaking at the Basheer commemoration event organized by the Vidyarthramanga Kala Sahithya Vedi in Perambra Sub district.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read