പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രതീകാത്മക കേരള ബന്ദ് നടത്തി

By | Wednesday July 1st, 2020

SHARE NEWS

പേരാമ്പ്ര (July 01) : പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രതീകാത്മക കേരള ബന്ദ് നടത്തി. പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരപാടി യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് കെ.സി അനീഷ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ലതേഷ് പുതിയേടത്ത്, റംഷാദ് പാണ്ടിക്കോട്, അജ്മല്‍ ചേനായി, രാഗേഷ്, എം.ആര്‍. ലിനീഷ്, കെഎസ്്‌യു ബ്ലോക്ക് വൈസ് പ്രസിഡന്റ് അഭിമന്യു, അമിത്ത് മനോജ്, കെ.സി. അശ്വജിത്ത്, അമല്‍ ജിത്ത്, മുബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


മേപ്പയ്യൂര്‍ : ഇന്ധന വിലയിലെ അമിത നികുതി വെട്ടിക്കുറക്കണമെന്നു അരിക്കുളം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. അരിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തറമ്മലങ്ങാടിയില്‍ നടന്ന കേരള ബന്ദ് സംഘടിപ്പിച്ചു.

നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അനസ് കാരയാട് ഉദ്ഘാടനം ചെയ്തു. ഹാഷിം കാവില്‍ അധ്യക്ഷത വഹിച്ചു. ലിബാഷ്, ഷാജഹാന്‍ കാരയാട്, എം.ഡി. വൈഷ്ണവ്, മുഹമ്മദ് റിസാല്‍, അമിത്, ഷാഫി, നഹാസ് എന്നിവര്‍ സംസാരിച്ചു.

Youth Congress held a symbolic Kerala bandh at PerambraAnd Meppayur against petrol and diesel price hike

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read