സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യം; കെ. പ്രവീണ്‍കുമാര്‍

By | Sunday January 13th, 2019

SHARE NEWS

പേരാമ്പ്ര : പേരാമ്പ്രയിലെ അക്രമങ്ങള്‍ക്കെതിരെ യൂത്ത് നിയോജകമണ്ഡലം കമ്മിറ്റി ഉപവാസം സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീയത ആളിക്കത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഒരുഭാഗത്ത് ഹൈന്ദവ വിശ്വാസികളെയും മറുഭാഗത്ത് ഇസ്ലാം വിശ്വാസികളെയും പ്രകോപിപ്പിച്ച് നാട്ടില്‍ കുഴപ്പമുണ്ടാക്കുകായാണ് സിപിഎം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം. ധനീഷ് ലാല്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, ഇ.വി. രാമചന്ദ്രന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ മരുതേരി, കാവില്‍.പി. മാധവന്‍, വി.ബി. രാജേഷ്, വി.പി. ദുല്‍ഖിഫില്‍, ശ്രീജേഷ് ഊരത്ത്, വി.ടി. സൂരജ്, ലതേഷ് പുതിയേടത്ത്, മുആദ് നരിനട, റഷീദ് പുറ്റംപൊയില്‍, ഇ.പി. മുഹമ്മദ്, പി.എം. പ്രകാശന്‍, കെ.സി. രവീന്ദ്രന്‍, അരുണ്‍ കിഴക്കയില്‍ എന്നിവര്‍ പ്രസംഗിച്ചു.

നിധിന്‍ വിളയാട്ടൂര്‍, വി.എം. അമൃത, കെ.കെ. ജസ്മിന, രാജേഷ് തറവട്ടത്ത്, ജസ്റ്റിന്‍ രാജ്, ദാഹിം മുണ്ടിയത്ത്, സി.എം. പ്രജീഷ്, സതീശന്‍ കല്‍പ്പത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read