കത്തയച്ച സാംസ്‌കാരിക നായകര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് പ്രതിഷേധ കത്തുമായി വിവിധ സംഘടനകള്‍

By | Sunday October 6th, 2019

SHARE NEWS

പേരാമ്പ്ര : ന്യൂനപക്ഷങ്ങളെയും ദലിതരെയും ലക്ഷ്യമിട്ടുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച സാംസ്‌കാരിക നായകര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രധാന മന്ത്രിക്ക് കത്തയച്ച് പ്രതിഷേധിച്ചു.

സംസ്‌കാരിക നായകര്‍ ഉന്നയിച്ച അതേ വിഷയങ്ങള്‍ ഉള്ളടക്കമായാണ് കത്തയച്ചത്. യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന കത്തയക്കല്‍ നിയോജകമണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ് ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് വി.ടി. സൂരജ്, അഖില്‍ ഹരികൃഷ്ണന്‍, സലാം മരുതോറ, സി.പി. സുഹനാദ്, മുആദ് നരിനട, ഷാജഹാന്‍ കാരയാട്, അമിത് മനോജ്, കെ.സി. അശ്വജിത്ത്, അമീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മുസ് ലിം യൂത്ത് ലീഗ് മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രധാനമന്ത്രിക്ക് കത്തയച്ചുകൊണ്ട് പ്രതിഷേധം യൂത്ത് ലീഗ് ജില്ലാ കൗണ്‍സിലര്‍ ഫൈസല്‍ ചാവട്ട് ഉദ്ഘാടനം ചെയ്തു. കെ. ലബീബ് അഷ്ഫ് അധ്യക്ഷനത വഹിച്ചു. മുസ് ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മുജീബ് കോമത്ത്, അജിനാസ് കാരയില്‍, എം.കെ. ഫസലുറഹ്മാന്‍, കെ.കെ. റഫീഖ് എന്നിവര്‍ സംസാരിച്ചു.

നൊച്ചാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സാഹിത്യകാരന്‍ അഷറഫ് കല്ലോട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡണ്ട് സലിം മിലാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.എം സിറാജ്, പി.സി മുഹമ്മദ് സിറാജ്, അസ്ബീര്‍ വെളളിയൂര്‍, ആര്‍.കെ മുജീബ്, അനസ് വാളൂര്‍, അഷറഫ് ചാലിക്കര, വി.എന്‍ നൗഫല്‍, ഉബൈദ് ചെറുവറ്റ, പി.പി മുസ്തഫ, കെ റഷീദ്, കെ.എം സുബൈര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുനീര്‍ നൊച്ചാട് സ്വാഗതവും ട്രഷറര്‍ ഗഫൂര്‍ വാല്യക്കോട് നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read