താലൂക്ക് ആശുപത്രി റോഡിന്റെ ശോച്യാവസ്ഥ; യുവമോര്‍ച്ച പ്രതിഷേധിച്ചു

By | Tuesday August 11th, 2020

SHARE NEWS

പേരാമ്പ്ര (2020 Aug 11): താലൂക്ക് ആശുപത്രിയിലേക്ക് തികച്ചും അശാസ്ത്രീയമായ രീതിയിലുള്ള റോഡ് നിര്‍മാണത്തിന്റെ പേരില്‍ നടന്നോ, ആംബുലന്‍സിനു പോലും, പോകാന്‍ കഴിയാത്ത രീതിയില്‍ ചളിക്കുളമായ സ്ഥലത്തുകൂടി പകരം സവിധാനമൊരുക്കിയ ബ്ലോക്ക് പഞ്ചായത്തിന്റെ നടപടിയില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.

കൊറോണ വ്യാപനം കൂടിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ തന്നെ പേരാമ്പ്ര താലൂക് ആശുപത്രിയിലേക്ക് വരുന്ന രോഗികളെയും, മറ്റും ബുദ്ധിമുട്ടിലാക്കുന്ന റോഡ് എത്രയും പെട്ടന്ന് ഗതാഗത യോഗ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

അല്ലാത്ത പക്ഷം യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് വേണ്ടിവന്നാല്‍ കൊറോണ നിയന്ത്രണം ലംഘിച്ചുകൊണ്ടും വന്‍ പ്രക്ഷോഭം നടത്തുമെന്നും യോഗം അറിയിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി ജുബിന്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി ശ്രീജിത്ത് കല്ലോട്, പ്രസൂണ്‍.ജി.കല്ലോട്, സി.കെ. ലിനീഷ്, സി.കെ. ദാസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Yuva Morcha led a protest against the block panchayat’s move to build a road to the taluk hospital in a completely unscientific manner, replacing even an ambulance with a muddy area that could not be reached.

At a time when the corona is on the rise, the meeting demanded that the road, which is causing inconvenience to patients and others coming to Perambra Taluk Hospital, be made passable as soon as possible.

Otherwise, the meeting informed that if necessary, the block panchayat office led by Yuva Morcha would violate the control of the corona and carry out a massive agitation.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read