കുറഞ്ഞ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന കെഫോണ്‍ ആദ്യഘട്ടത്തില്‍ ചക്കിട്ടപാറയിലും

പേരാമ്പ്ര (2020 Oct 29): നെറ്റ് വര്‍ക്ക് സ്ലോയാണ് എന്ന് പറഞ്ഞുള്ള പരിഭവത്തിന് പരിഹാരമാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അതിവേഗ ഇന്റര്‍നെറ്റ് കുറഞ്ഞ ചെലവില്‍ എത്തിക്കുന്നതിനുള്ള കെ ഫോണ്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ജില്ലയിലും പുരോഗമിക്കുന്നു. ആദ്യ ഘട്ടത്തിലെ കേബിള്‍ വഴിയുള്ള നെറ്റ് വര്‍ക്ക് കണക്ഷന്‍ 80 ശതമാനം പൂര്‍ത്തിയായി. ഈ ഘട്ടത്തില്‍ ഉള്‍പ്പ...

ചക്കിട്ടപാറ മണ്ഡപം കോളനിയിലെ പുതുക്കുടി പൊയില്‍ ലക്ഷ്മി അന്തരിച്ചു

പേരാമ്പ്ര (2020 Oct 18): ചക്കിട്ടപാറ മണ്ഡപം കോളനിയിലെ പുതുക്കുടി പൊയില്‍ ബാലന്റെ ഭാര്യ ലക്ഷ്മി (58) അന്തരിച്ചു. മക്കള്‍ മിനി, അനീഷ്. മരുമക്കള്‍ ബാബു നെല്ലിയുള്ളതില്‍ (എരവട്ടൂര്‍), രമിത പനന്തോട്ടത്തില്‍ (ചെങ്കോട്ടക്കൊല്ലി). സഹോദരങ്ങള്‍ സരോജിനി, സുജാത, ഉഷ, ഷൈജ, വിജില, സുകു, ബാബു. സഞ്ചയനം: വെള്ളിയാഴ്ച.


ലോട്ടറി നമ്പറില്‍ കൃത്രിമം നടത്തി വയോധികനായ ലോട്ടറി വില്പനക്കാരനെ പറ്റിച്ച് കാശ് കൈക്കലാക്കി

പേരാമ്പ്ര (2020 Oct 07): സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ടിക്കറ്റിലെ നമ്പറില്‍ മാറ്റങ്ങള്‍ വരുത്തി വയോധികനും കാഴ്ചക്കുറവുമുള്ള ലോട്ടറി വില്പനക്കാരനെ പറ്റിച്ച് കാശ് കൈക്കലാക്കിയതായി പരാതി. ചക്കിട്ട പാറ സ്വദേശിയായ വലിയ വീട്ടില്‍ തോമസിനെയാണു അജ്ഞാതന്‍ കബളിപ്പിച്ചത്. സപ്തംബര്‍ 28 ന് നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയിലെ WN 153313 ടിക്കറ്റിലാണു 5...

ചക്കിട്ടപാറ ഇല്ലത്ത് മീത്തല്‍ നാണു അന്തരിച്ചു

പേരാമ്പ്ര  (2020 Sept 29):  ചക്കിട്ടപാറ ഇല്ലത്ത് മീത്തല്‍ നാണു(60) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടു വളപ്പില്‍. ഭാര്യ സരോജിനി. മക്കള്‍ സനല്‍കുമാര്‍, സന്തോഷ്. മരുമകള്‍ ഷാജി. സഹോദരങ്ങള്‍ ശങ്കരന്‍, കുഞ്ഞിരാമന്‍, കൃഷ്ണന്‍, പരേതനായ ബാലന്‍.

യുവസംവിധായകന്‍ ജിന്റോ തോമസിന് പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ആദരം

പേരാമ്പ്ര (2020 Sept 27): യുവസംവിധായകനായ ജിന്റോ തോമസിനെ കുളത്തുവയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ ആദരിച്ചു. നിരവധി ചലച്ചിത്രങ്ങളുടെ സഹസംവിധായകനായും ഹ്രസ്വ ചിത്രങ്ങളുടെ സംവിധാകനും ഒരോരോ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ കുറിച്ചുള്ള വെബ്‌സീരീസായ ഡ്രീംബിഗിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ പ്രശംസനേടിയ സം...

മുതുകാട് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീടിന് നേരെ അക്രമണം

പേരാമ്പ്ര (2020 Sept 25): ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീടിന് നേരെ കല്ലേറ്. ചക്കിട്ടപാറ ഏഴാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുതുകാട് കളരിമുക്കില്‍ വടക്കേടത്ത് തോമസിന്റെ വീടീനു നേരെയാണ് അക്രമണം ഉണ്ടായത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. മുതുകാട് ...

നരിനട പറത്തൂറമീത്തല്‍ കുഞ്ഞിക്കേളപ്പന്‍ നമ്പ്യാര്‍ അന്തരിച്ചു

പേരാമ്പ്ര (2020 Sept 22): ചക്കിട്ടപാറ നരിനട പറത്തൂറമീത്തല്‍ കുഞ്ഞിക്കേളപ്പന്‍ നമ്പ്യാര്‍ (87) അന്തരിച്ചു. ഭാര്യ മാധവി അമ്മ. മക്കള്‍ ബാബു, ഗീത, അനില്‍, പരേതനായ ശശി. മരുമക്കള്‍: ഗീത, ഗീത, സന്തോഷ്, ശാരിക. സഞ്ചയനം വ്യാഴാഴ്ച.

മലയോരം ജീവകാരുണ്യ മിഷന്‍ ഓണ്‍ലൈന്‍ ലേലം ചെയ്ത് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

പേരാമ്പ്ര (2020 Sept 21): മലയോരം ജീവകാരുണ്യ മിഷന്‍, സര്‍ക്കാരിന് ഒരു കൈത്താങ്ങ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്ന ക്യാമ്പയിനിലൂടെ ഓണ്‍ലൈന്‍ ലേലം ചെയ്ത് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കര്‍ഷകര്‍ നല്‍കിയ റബര്‍ ഷീറ്റ്, തേങ്ങ, ആട്, കോഴി, താറാവ് എന്നിവ ഓണ്‍ലൈനിലൂടെ ലേലം ചെയ്ത് കിട്ടിയ 7...

പിള്ളപെരുവണ്ണയില്‍ 110 കെവി ലൈന്‍ പൊട്ടിവീണു; വൈദ്യുതി വിതരണം മുടങ്ങി

പേരാമ്പ്ര (2020 Sept16): കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചക്കിട്ടപാറ നാദാപുരം ഫീഡര്‍ 110 കെവി ലൈന്‍ പൊട്ടിവീണു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് പിള്ളപെരുവണ്ണ അമ്പലമുക്കിന് സമീപം വന്‍ ശബ്ദത്തോടെ ലൈന്‍ പൊട്ടി വീഴുന്നത്. ശബ്ദം കേട്ട് ആളുകള്‍ അമ്പരന്നു. 110 കെവി ലൈനിനു അടിയിലൂടെ ചക്കിട്ടപാറ സബ്ബ് സ്‌റ്റേഷന്റെ ഡിസ്ട്രിബ്യൂഷന്‍ ലൈന്‍ ക...

ചക്കിട്ടപ്പാറ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര (2020 Sept 15): ചക്കിട്ടപ്പാറ പഞ്ചായത്തിലെ പന്നിക്കോട്ടൂര്‍ അപ്രോച്ച് റോഡ്, അണ്ണക്കുട്ടന്‍ചാല്‍ സാംസ്‌കാരിക നിലയം എന്നിവയുടെ പ്രവര്‍ത്തിയും മുള്ളന്‍കുഴി വനിതാ സമുച്ചയ കെട്ടിട ഉദ്ഘാടനവും മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. സ്ത്രീകളുടെ തൊഴില്‍ പരിശീലന കേന്ദ്രമെന്ന നിലയില്‍ മുള്ളന്‍കുഴി കോളനിയില്‍ ആരംഭിക്കുന്ന വനിതാ സമുച്ചയ കെ...