News Section: ചക്കിട്ടപ്പാറ

മലയോരം ജീവകാരുണ്യ മിഷന്‍ ഓണ കിറ്റ് വിതരണം

September 11th, 2019

  പേരാമ്പ്ര : മന്ത്രി ടി.പി രാമകൃഷ്ണന്‍ ചക്കിട്ടപാറ മണ്ഡപം കോളനിയും കിടപ്പു രോഗികളെയും സന്ദര്‍ശിച്ചു. മലയോരം വാട്‌സ്ആപ്പ് കൂട്ടായ്മ ജീവകാരുണ്യ മിഷന്റെ ഓണ കിറ്റ് വിതരണവും മന്ത്രി നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. എന്‍.പി. ബാബു, കെ. സുനില്‍, പള്ളുരുത്തി ജോസഫ്, ഇ.എസ്. ജെയിംസ്, കെ.പി.കെ. ചോയി, കെ.കെ. നൗഷാദ്, ജീവ കാരുണ്യ മിഷന്‍ പ്രവര്‍ത്തകരായ വി.വി. കുഞ്ഞിക്കണ്ണന്‍, വി.വി. അനീഷ്, മിഥുന്‍ ടി. കാപ്പന്‍, സെയ്ഫ് ഖാലിദ്, അനീഷ് മാലാഖ, ശരത് കുന്നത്ത്, ദിലീഷ് ചക്കിട്ടപാറ എന്നിവര...

Read More »

ചക്കിട്ടപാറ ബിഎഡ് സെന്ററില്‍ ബിപിഎഡ് കോഴ്‌സ് ആരംഭിച്ചു

September 1st, 2019

പേരാമ്പ്ര : ചക്കിട്ടപാറ ബിഎഡ് സെന്ററില്‍ പുതിയതായി ആരംഭിക്കുന്ന ബിപിഎഡ് കോഴ്‌സിന്റെ പ്രഖ്യാപനം മന്ത്രി കെ.ടി. ജലീല്‍ നിര്‍വ്വഹിച്ചു. ഇന്ന് എല്ലാ തുറകളിലും പെണ്‍കുട്ടികളുടെയും വനിതകളുടെയും മുന്നേറ്റമാണ്. മുമ്പ് അവരുടെ മേലുണ്ടായിരുന്ന നിയന്ത്രണത്തിന്റെ കെട്ടുകള്‍ അഴിഞ്ഞു വീണു കൊണ്ടിരിക്കുന്നതായി മന്ത്രി ജലീല്‍ ചൂണ്ടിക്കാട്ടി. ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കിന്റെ അറുപത്തി ഒന്നാമത് വാര്‍ഷികാഘോഷ ചടങ്ങായിരുന്നു വേദി. മന്ത്രി ടി.പി രാമകൃഷ്ണന്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വ...

Read More »

ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം: കര്‍ഷകര്‍ ആശങ്കയില്‍

August 24th, 2019

പേരാമ്പ്ര : ചക്കിട്ടപാറ പഞ്ചായത്തിലെ മുക്കള്ളില്‍ ഭാഗത്ത് ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം പ്രദേശ വാസികള്‍ക്കിടയില്‍ ആശങ്കയുണര്‍ത്തുന്നു. ഗ്രാമ പഞ്ചായത്തിന്റെ 13, 14 വാര്‍ഡുകളില്‍ പെട്ട മേഖലകളിലാണു ആഫ്രിക്കന്‍ ഒച്ചിന്റെ വ്യാപനം. വീടുകളിലും കൃഷിയിടങ്ങളിലും ഒച്ച് വ്യാപിക്കുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. വാഴ, കപ്പ, ചേന, ചേമ്പ്, ഇഞ്ചി തുടങ്ങിയ ഇടവിളകൃഷികളെല്ലാം നശിപ്പിക്കുകയാണ്. പെരുവണ്ണാമൂഴി പിഎച്ച്‌സിയിലെ ആരോഗ്യ ഉദ്യോഗസ്ഥരും ആശാ വര്‍ക്കര്‍മാരും പ്രദേശത്ത് സന്ദര്‍ശനം നടത്തി ഒച്ച് നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള...

Read More »

തെങ്ങിന്റെ കൂമ്പുചീയല്‍ രോഗം: പ്രതിരോധ പദ്ധതിയുമായി കൃഷി വകുപ്പ്

August 23rd, 2019

പേരാമ്പ്ര : ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ തെങ്ങിന്റെ കൂമ്പ് ചീയല്‍ രോഗത്തിനെതിരെ കര്‍മ്മ പരിപാടികളുമായി കൃഷി വകുപ്പ് രംഗത്ത്. നാളികേര വികസന പദ്ധതിയില്‍ രോഗ കീട നിയന്ത്രണത്തിന് കോഴിക്കോട് ജില്ലക്ക് ഇത്തവണ അനുവദിച്ച മുഴുവന്‍ തുകയും പൂഴിത്തോട് മേഖലക്കായി വകയിരുത്തിയിരിക്കുകയാണ്. തെങ്ങ് വൃത്തിയാക്കി മാങ്കോ സെബ് സഷറ്റ് വെച്ചു കൊടുക്കുകയാണു ആവിഷ്‌ക്കരിച്ചിരിക്കുന്ന പദ്ധതി. ഇതിന്റെ പ്രവര്‍ത്തന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി.ഡി. ഷൈല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ക...

Read More »

ചക്കിട്ടപാറ സ്പോര്‍ട് കോംപ്ലക്‌സ്: ഡിപിആര്‍ ഉടന്‍ സമര്‍പ്പിക്കും

August 22nd, 2019

പേരാമ്പ്ര: ചക്കിട്ടപാറയില്‍ നിര്‍മ്മിക്കുന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ഡീറ്റെയില്‍സ് പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ സത്വര നടപടികളുമായി കായിക യുവജനക്ഷേമ വകുപ്പ്. നിലവിലുള്ള സ്റ്റേഡിയത്തിനു സമീപം താമസിക്കുന്ന 16 സ്വകാര്യ വ്യക്തികളുടെ സ്ഥലമാണു ഇതിനായി അഡ്വാന്‍സായി നല്‍കുന്നത്. ഇതിന്റെ സമ്മതപത്രം ഒപ്പിട്ടു ഭൂവുടകള്‍ ഇന്നലെ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിനു കൈമാറിയിരുന്നു. ഇന്ന് കായിക വകുപ്പിന്റെയും കിറ്റ് കോയുടെയും ഉദ്യോഗസ്ഥര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലം പരിശോധിച്ചു....

Read More »

ചക്കിട്ടപാറ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടി ദ്രുതഗതിയില്‍

August 22nd, 2019

പേരാമ്പ്ര : മന്ത്രി ടി.പി. രാമകൃഷ്ണന്‍ പ്രഖ്യാപിച്ച ചക്കിട്ടപാറ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പദ്ധതിക്കാവശ്യമായ സ്ഥലം കണ്ടെത്തി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിന് കൈമാറാനുള്ള പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. നിലവിലുള്ള സ്റ്റേഡിയത്തിനു സമീപം താമസിക്കുന്ന 16 സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിന്റെ സമ്മതപത്രം ഒപ്പിട്ടു ഭൂവുടകള്‍ ഇന്നലെ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിനു കൈമാറി. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് നഗരത്തില്‍ അനുവദിച്ച സ്‌...

Read More »

സന്‍സദ് ആദര്‍ശ ഗ്രാമം പദ്ധതിയില്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിനെ ഉള്‍പ്പെടുത്തി: കെ. മുരളീധരന്‍ എം.പി

August 19th, 2019

പേരാമ്പ്ര : കേന്ദ്ര സര്‍ക്കാര്‍ എം.പിമാര്‍ മുഖേന നടപ്പിലാക്കുന്ന സന്‍സദ് ആദര്‍ശ ഗ്രാമം യോജന (എസ്.എ.ജി.വൈ) പദ്ധതിയില്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിനെ ഉള്‍പ്പെടുത്തിയതായി കെ. മുരളീധരന്‍ എം.പി അറിയിച്ചു. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സംയോജനത്തിലൂടെ പഞ്ചായത്തില്‍ പരമാവധി വികസനം നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മലയോര മേഖലയില്‍ ഉള്‍പ്പെട്ടതും വികസന കാര്യത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്നതുമാണ് വിസ്തീര്‍ണത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്തുള്ള ചക്കിട്ടപാറയെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കാരണമെന്ന് എം.പി അ...

Read More »

ചങ്ങരോത്ത്, ചക്കിട്ടപ്പാറ, കൂത്താളി, പേരാമ്പ്ര പഞ്ചായത്തുകളില്‍ ജല വിതരണം തടസപ്പെടും

August 14th, 2019

പേരാമ്പ്ര : ട്രാന്‍ഫോര്‍മറിന്റെ അടിയന്തിര അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ചങ്ങരോത്ത്, ചക്കിട്ടപ്പാറ, കൂത്താളി, പേരാമ്പ്ര പഞ്ചായത്തുകളില്‍ നാളെയും വെള്ളിയാഴ്ചയും ജല വിതരണം തടസപ്പെടുമെന്ന് ജല അതോറിറ്റി അസി. എഞ്ചിനിയര്‍ അറിയിച്ചു.

Read More »

പൂഴിത്തോട് ആലംമ്പാറ ഉരുള്‍പൊട്ടി

August 11th, 2019

  പേരാമ്പ്ര : പൂഴിത്തോട് ആലംമ്പാറ ഇല്ലിമൂട്ടില്‍ മേരി ആന്റണിയുടെ വീട്ടു പറമ്പില്‍ ഉരുള്‍പൊട്ടി. പറമ്പ് മുതല്‍ താഴെ മൂത്താട്ട് പുഴയിലേക്കാണ് പൊട്ടിയത്. മേരി ആന്റണിയുടെ വിടിന്റെ 10 മീറ്റര്‍ താഴെ നിന്നാണ് ഉരുള്‍പൊട്ടിയത്. അതുകൊണ്ട് വീടിന് നാശനഷ്ടം ഉണ്ടായില്ല. ഇന്നലെയാണ് സംഭവം. വീട്ടിലുള്ളവരോട് മാറി താമസിപ്പിച്ചു. NB : കനത്ത മഴയും വെള്ള പൊക്കവും കാരണം നെറ്റ് വര്‍ക്കിലുണ്ടായ തകരാറ് കാരണം വാര്‍ത്തകള്‍ യഥാസമയത്ത് എത്തിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു

Read More »

അപകടത്തില്‍ പരുക്കേറ്റ് തളര്‍ന്നുകിടക്കുന്ന പന്നിേക്കാട്ടൂരിലെ വിനോദന് ആശുപത്രിയില്‍ പോവാന്‍ വീട്ടിലേക്ക് റോഡ് നിര്‍മ്മിച്ചു നല്‍കി ജനമൈത്രി പൊലീസ്

August 7th, 2019

പേരാമ്പ്ര : ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്ടൂര്‍ ഹരിജന്‍ േകാളനിയിലെ കെ.പി.കെ. വിനോദന്‍ (42) അപകടത്തെ തുടര്‍ന്ന് തളര്‍ന്ന് കിടപ്പിലായിട്ട് എട്ട് വര്‍ഷേത്താളമായി. ബംഗലുരു ശ്രീ രാജീവ് ഗാന്ധി(എസ്ആര്‍ജി) ഡന്റല്‍ കോളെജ്, മലബാര്‍ ഡന്റല്‍ കോളെജ്, മാഹി ഡന്റല്‍ േകാളെജ് തുടങ്ങി ഇന്ത്യക്കത്തും പുറത്തുമായി നിരവധി ഡന്റല്‍ കോളെജുകളില്‍ പ്രവര്‍ത്തിച്ച് നല്ല രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനിടയിലാണ് വിനോദിന്റെ ജീവിതം മാറ്റി മറച്ച അപകടം സംഭവിക്കുന്നത്. 2011 ഡിസംബര്‍ 4 ന് ജന്മനാടായ മൂടാടിക്കടുത്ത് കൊല്...

Read More »