News Section: ചക്കിട്ടപ്പാറ

വൃദ്ധ കനാലില്‍ വീണു മരിച്ചു

March 14th, 2018

പേരാമ്പ്ര :കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര പ്രധാന കനാലില്‍ വീണു വൃദ്ധ മരിച്ചു. ചക്കിട്ടപാറ പുത്തന്‍പുരക്കല്‍ അമ്മതിന്റെ ഭാര്യ പാത്തുമ്മ (60) യാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണു സംഭവം. കൂത്താളി പഞ്ചായത്തില്‍ പെട്ട പുല്ലത്തു മൂല കനാല്‍ ഭാഗത്തു നിന്നാണു ശരീരം തെരച്ചലില്‍ കണ്ടുകിട്ടിയത്. പെരുവണ്ണാമൂഴി പോലീസ് മേല്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കയച്ചു. സംസ്‌കാരം ഇന്ന് ഉച്ചയോടെ ഇരിങ്ങത്ത് ജുമാ മസ്ജിത്ത് ഖബര്‍സ്ഥാനില്‍ നടത്തും. മക്കള്‍: ജമീല, ജസ്‌ന,...

Read More »

ഫെഡറേഷന്‍ കപ്പ് ദേശീയ അത്‌ലറ്റികില്‍ സ്വര്‍ണ്ണവുമായി ജിന്‍സനും നയനയും

March 6th, 2018

പേരാമ്പ്ര : പാട്യാലയില്‍ നടക്കുന്ന 22 ാമത് ഫെഡറേഷന്‍ കപ്പ് ദേശീയ സീനിയര്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ചക്കിട്ടപാറക്കാരായ ജിന്‍സണ്‍ ജോണ്‍സണും നയന ജയിംസിനും ഒന്നാമതെത്തിയിരിക്കുന്നു. 800 മീറ്റര്‍ ദൂരം 1:46:32 സമയത്തില്‍ മറികടന്ന ജിന്‍സനും ലോങ് ജംപില്‍ 6.51 മീറ്റര്‍ പിന്നിട്ട നയനയുമാണ് സുവര്‍ണ്ണ നേട്ടവുമായി പഞ്ചാബിന്റെ മണ്ണില്‍ ചക്കിട്ടപാറയുടെ സാന്നിധ്യമറിയിച്ചത്. ജിന്‍സണ്‍ ഇത് രണ്ടാം തവണയാണ് ഫെഡറേഷന്‍ കപ്പില്‍ സ്വര്‍ണ്ണം നേടുന്നത്. അനവധി ദേശീയ അന്തര്‍ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത് ഇരുവരു...

Read More »

ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍

March 6th, 2018

പേരാമ്പ്ര : ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും ഗ്രാമോദയ ആര്‍ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ് മുതുകാടും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍കരണ സെമിനാര്‍ എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ 50തോളം ആളുകള്‍ അവയവദാന സമ്മതപത്രം നല്‍കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുനില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിജു കുന്നംകണ്ടി, ഷീന റോബിന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.സി. സുരാജന്‍, ആവള ഹമീദ്, വര്‍ഗ്ഗീസ് കോലത്തു വീട്ടില്‍, ശിവദാസന്...

Read More »

പാലിയേറ്റീവ് കുടുംബ സംഗമം

March 5th, 2018

പേരാമ്പ്ര : പെരുവണ്ണാമൂഴി, പന്നിക്കോട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സഹകരണത്തോടെ പാലിയേറ്റീവ് പരിചരണം തേടുന്ന രോഗികളയും അവരുടെ കുടുംബാംഗളെയും പങ്കെടുപ്പിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം നടത്തി. ഗ്രാമപ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. സുനില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ലൈസ ജോര്‍ജ്ജ്, ഷീനാ റോബിന്‍, ടി.ഡി. ഷൈല, ഷീന അയനിക്കുന്നുമ്മല്‍, സുഭാഷ് തോമസ്, പെരുവണ്ണാമൂഴി പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. അഖില എന്നിവര്‍ പ്രസംഗിച്ചു. പേരാമ്പ്ര ത...

Read More »

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കനാലില്‍ വീണു മരിച്ച നിലയില്‍

March 2nd, 2018

പേരാമ്പ്ര : കിഴക്കന്‍ പേരാമ്പ്ര തണ്ടോറപ്പാറ അക്വഡേറ്റിന് സമീപം വിദ്യാര്‍ത്ഥിനി കനാലില്‍ വീണു മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചക്കിട്ടപാറ നിടും പുറത്ത് റഫിക്കിന്റെ മകള്‍ അഫ്‌ന (17)യാണ് മരിച്ചത്. കുളത്തുവയല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. ഉമ്മ: ചൂരയ്ക്കല്‍ അസ്മ, സഹോദരി : റസ്‌ന. പെരുവണ്ണാമൂഴി പോലീസ് മൃതദേഹം ഇന്‍ക്വിസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കയച്ചു. അക്വഡേറ്റിന് സമീപത്ത് അഫ്‌ന സഞ്ചരിച്ച സ്‌കൂട്ടര്‍ കാണപ്പെട്ടതായി പോലീസ് പറഞ്ഞു. കബറടക്കം ...

Read More »

ചക്കിട്ടപാറയില്‍ ഖനനം ചെയ്‌തെടുത്ത കല്ലുകള്‍ പിടിച്ചെടുത്തു

February 1st, 2018

പേരാമ്പ്ര : ഏറെ വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കും കാരണമായ ചക്കിട്ടപ്പാറ ഖനനമേഖലയില്‍ നിന്ന് സ്പടിക സാദൃശ്യമുള്ള കല്ലുകള്‍ പിടിച്ചെടുത്തു. ഇരുമ്പയിര്‍ മേഖലയെന്നറിയപ്പെടുന്ന മുതുകാട് പയ്യാനിക്കോട്ട പരിസരത്തു നിന്നു പാറ തുരന്നെടുത്ത സ്പടിക രൂപത്തിലുള്ള കല്‍ രേഖരം വനപാലകരാണ് പിടികൂടി കേസെടുത്തത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വനം വകുപ്പില്‍ നിന്നു പാട്ടത്തിനെടുത്ത സ്ഥലത്തു അനധികൃതമായി കുഴിയെടുത്താണു കല്ലു ശേഖരിച്ചിരിക്കുന്നത്. ഇതിന്റെ പേരില്‍ മേഖലയിലെ താമസക്കാരനായ പ്രദീഷി(30)ന്റെ പേരിലാണു കേസെടുത്തത്. കല്ലുകള...

Read More »

ജവഹര്‍ ബാലജനവേദിയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി

January 27th, 2018

പേരാമ്പ്ര : ജവഹര്‍ ബാലജനവേദിയുടെ വിവധ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി റാലിയും റിപ്പബ്ലിക്ദിന സന്ദേശവും നടത്തി. കൂത്താളിയില്‍ നടന്ന റിപ്പബ്ലിക്ദിന റാലി പ്രശസ്ത ചിത്രകാരന്‍ ശ്രീനി പാലേരി ഉദ്ഘാടനം ചെയ്തു. കെ.സി. കാവ്യ അധ്യക്ഷത വഹിച്ചു. ശ്രീനി പാലേരി റിപ്പബ്ലിക്ദിന സന്ദേശം നല്‍കി. മോഹന്‍ദാസ് ഓണിയില്‍, ജില്ല കോഡിനേറ്റര്‍ ടി.വി. മുരളി, ഇ.വി. മനോജ്, രാജന്‍ മരുതേരി, ബ്ലോക്ക് ചെയര്‍ പേഴ്‌സണ്‍ ഒ.സി. ലീന, രാജന്‍ പുതിയേടത്, സി. പ്രേമന്‍, ജി.കെ. അസ്വാജിത്, കെ. റൗഫ്, ഇ.വി. അലീന. സി.പി. നി...

Read More »

ചക്കിട്ടപാറ വോളീബോള്‍ ആരവത്തിലേക്ക്

January 12th, 2018

പേരാമ്പ്ര : ജനുവരി 16 മുതല്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് ഇ.എം.എസ് സേ്റ്റഡിയത്തില്‍ നടക്കുന്ന അഖില കേരള വോളീബോള്‍ മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. സി.സി. ചാണ്ടി ചന്ദ്രന്‍ കുന്നേല്‍ എവര്‍റോളിംഗ് വിന്നേഴ്‌സ് കപ്പിനും ഇ.എന്‍. ദാമോദരന്‍ മാസ്റ്റര്‍ മെേമ്മാറിയല്‍ എവര്‍ റോളിംഗ് റണ്ണേഴ്‌സ് കപ്പിനും വേണ്ടിയുള്ള മത്സരം സംഘടിപ്പിച്ചിരിക്കുന്നത് ചക്കിട്ടപാറയിലെ പ്രമുഖ ക്ലബ്ബായ സ്റ്റാര്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സാണ്. മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ പ്രദേശമാകെ വോളീബോള്‍ ലഹരിയില്‍. ...

Read More »

മുതുകാട് ക്രിസ്തുരാജ ദേവാലയ രജത ജൂബിലി ആഘോഷം സമാപിച്ചു

January 7th, 2018

പേരാമ്പ്ര : ഇതരമത വിഭാഗങ്ങളെ ബഹുമാനിക്കുന്നതില്‍ ക്രിസ്തുമത വിശ്വാസികള്‍ എന്നും വേറിട്ട കാഴ്ചപ്പാടുള്ളവരാണെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കുന്നതില്‍ അവര്‍ എക്കാലത്തും മുന്‍പന്തിയിലാണ് നിലകൊണ്ടിട്ടുള്ളത്. മുതുകാട് ക്രിസ്തുരാജ ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടിയേറ്റ ജനതയുടെ നിശ്ചയദാര്‍ഢ്യവും കഠിനാദ്ധ്വാനമനോഭാവവും മലബാറിന്റെ വികസനത്തിനു നാഴികക്കല്ലായിട്ടുണ്ട്. ആധുനിക ലോകം മുഴുവന്‍ ഇന്നു പ്രത്യേകം ശ്...

Read More »

കുളത്തിങ്കല്‍ – കൊമ്മറ്റം താഴെ റോഡിന്റെ തുടര്‍ പ്രവൃത്തികള്‍ നടത്തി

December 24th, 2017

പെരുവണ്ണാമൂഴി : കുളത്തുവയല്‍ സെന്റ് ജോര്‍ജസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ എന്‍എസ്എസ് സപ്തദിന ക്യാംപ് മുതുകാട് വാര്‍ഡ് 7 ല്‍ ആരംഭിച്ചു. പുതുതായി നിര്‍മിച്ച കുളത്തിങ്കല്‍ - കൊമ്മറ്റം താഴെ റോഡിന്റെ തുടര്‍ പ്രവൃത്തികള്‍ ക്യാമ്പിന്റെ ഭാഗമായി ആരംഭിച്ചു. പ്രവൃത്തി ഗ്രാമപഞ്ചായത്തംഗം ഷീനാ റോബിന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കണ്‍വീനര്‍ രാജേഷ് തറവട്ടത്ത്, അഗസ്റ്റിന്‍ കൊമ്മറ്റം, കെ.ജെ. തങ്കച്ചന്‍, അനു തോമസ്, ബബിത തോമസ്, സ്റ്റെബി പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വാര്‍ഡിലെ 2 അംഗന്‍വാടികള്‍ ക്യാമ്പ ംഗങ്ങള്‍ പെയിന്റടിച്ച് വ...

Read More »